Cinemapranthan

ലോക മാതൃദിനത്തിൽ ശ്രദ്ധ നേടി ‘മാതൃനന്മ’ സംഗീത ആൽബം

null

അമ്മ ജീവനാണ്.. ജീവശ്വാസമാണ്.. കരുതലിൻ്റേയും കരുണയുടെയും കലവറയാണ്.. ആശ്വാസവും വിശ്വാസവുമാണ് അമ്മ.. അമ്മയോളം പോന്ന മറ്റൊരു നിധി ഈ ലോകത്തില്ല. ലോക മാതൃദിനത്തിൽ ശ്രദ്ധേയമായി മാറുകയാണ് ‘മാതൃനന്മ’ എന്ന ഗാനം. എല്ലാ അമ്മമാർക്ക് വേണ്ടിയും സമർപ്പിച്ചിരിക്കുന്ന ഈ സംഗീത ആൽബത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ഫാ.പോൾ തെക്കിനിയത്ത് സി എം ഐ ആണ്. സംഗീതം നൽകിയിരിക്കുന്നത് ഫാ.ഷൈജോ പാറമ്മേൽ സി എം ഐ. ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ അന്ന ജോസഫ് ആണ്.

തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ അമ്മയെ പതിവിലും കൂടുതൽ ഓർക്കാനൊരു ദിവസമായി ഈ ദിനത്തെ കാണാം. എല്ലാവർക്കും ലോക മാതൃദിനാശംസകൾ

cp-webdesk

null

Latest Updates