Cinemapranthan

ത്രില്ലിംഗ് മൂഡിൽ ‘ഫൈൻഡ്’;ട്രൈലെർ പുറത്ത്

null

‘ചിലപ്പോൾ നമ്മൾ ഒരു വഴി കണ്ടുപിടിക്കാം എന്നാൽ മറ്റ് ചിലപ്പോൾ നമ്മൾ ഒരു വഴി സൃഷ്ടിക്കുകയായിരിക്കും’. “ഫൈൻഡ്” ഒരു വഴിയാണ്.. അമൽ മനോജ്‌ കഥ തിരക്കഥ സംവിധാനം നിർവഹിക്കുന്ന “ഫൈൻഡ്” എന്ന ഹ്രസ്വചിത്രത്തിന്റെ ട്രൈലർ റിലീസ് ചെയ്തു. ഉദ്യോഗഭരിതമായ നിമിഷങ്ങൾ ആണ് ‘ഫൈൻഡ്’ പ്രേക്ഷകർക്ക് നൽകുന്നത്. ത്രില്ലിംഗ് മൂഡിൽ എത്തിയ ട്രൈലർ മികച്ച പ്രതികരണമാണ് നേടുന്നത്.

സിനിമപ്രാന്തൻ എക്സ്പീരിമെന്റിന്റെ പുതിയ ഷോർട്ഫിലിം ആയ ‘ഫൈൻഡ്’ നിർമ്മിച്ചിരിക്കുന്നത് നടനും സംവിധായകനുമായ സാജിദ് യഹിയയാണ്.. ശിവ ഹരിഹരൻ, അരുൺ സി തോമസ്, ആൽവിൻ ജെയ്സൺ, സനൽ ലോണ, സാജൻ സെബാസ്റ്റ്യൻ, സുജിത് അധികാരത്ത്, അഖിൽ ജോയ് എന്നിവരാണ് ‘ഫൈൻഡിന്റെ’ അണിയറ പ്രവർത്തകർ.

cp-webdesk

null

Latest Updates