Cinemapranthan

‘ഞാൻ ചെയ്യുന്ന സിനിമകളിലെല്ലാം കാസ്റ്റിംഗ് കൗച്ച് ഇല്ലാതിരിക്കാൻ ഉറപ്പു വരുത്താറുണ്ട്’; അബു വളയംകുളം

മലയാള സിനിമയിൽ കാസ്റ്റിംഗ് ഡയറക്ടർ എന്ന് ടൈറ്റിൽ വെക്കാൻ മടിയാണ്

null

സിനിമ കാണുമ്പോഴെല്ലാം അധികമാരും ശ്രദ്ധിക്കാതെ പോകുന്ന ഒരു പേരാണ് ‘കാസ്റ്റിംഗ് ഡയറക്ടർ’ എന്നുള്ളത്. സിനിമക്കനുയോജ്യമായ കഥാപാത്രങ്ങളുടെ തെരെഞ്ഞെടുപ്പ് എന്ന ഒരു വലിയ ജോലി ആണ് കാസ്റ്റിംഗ് ഡയറക്ടറുടേത്.

‘ഇപ്പോഴും മലയാള സിനിമയിൽ കാസ്റ്റിംഗ് ഡയറക്ടർ എന്ന് ടൈറ്റിൽ വെക്കാൻ മടിയുള്ള ഇടത്താണ് നമ്മൾ നിൽക്കുന്നത്. ഞാൻ ചെയ്യുന്ന സിനിമകളിലെല്ലാം കാസ്റ്റിംഗ് കൗച്ച് ഇല്ലാതിരിക്കാൻ ഉറപ്പു വരുത്താറുണ്ട്. തമിഴിൽ നിന്നൊക്കെ കോളുകൾ വരാറുണ്ട്. ഫോട്ടോ മാത്രം ചോദിച്ചു കൊണ്ട്, എന്നാൽ അവരോടൊക്കെ സ്ക്രിപ്റ്റും റോളും ഒക്കെ കൃത്യമായി ചോദിക്കാറുണ്ട്. അല്ലാത്തതൊന്നും ഏറ്റടുക്കാറില്ല’. മലയാളത്തിലെ അറിയപ്പെടുന്ന കാസ്റ്റിംഗ് ഡയറക്ടറും അഭിനേതാവുമായ അബു വളയംകുളം സിനിമയിൽ എന്താണ് ഒരു കാസ്റ്റിംഗ് ഡയറക്ടർ ചെയ്യുന്നത്, അഭിനേതാക്കളെ തെരെഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം എന്നിവയെ പറ്റി സിനിമാപ്രാന്തന്റെ ‘സിപി എക്സ് ടോക്സിൽ’ സംസാരിക്കുന്നു.

അഭിമുഖത്തിന്റെ പൂർണ്ണരൂപം

cp-webdesk

null