Cinemapranthan

ജസ്ഫറിന് ഇത് സ്വപ്ന നിമിഷം

മസ്കുലാർ ഡിസ്ട്രോഫി എന്ന രോഗം ബാധിച്ച് കഴുത്തിന് താഴെ തളർന്ന ആളാണ് മലപ്പുറം സ്വദേശി ജസ്ഫർ കോട്ടക്കുന്ന്. ജാഫറിന്റെ ഏറ്റവും വലിയാഗ്രഹമാമായിരുന്നു താൻ സ്വന്തമായി ഡിസൈൻ ചെയ്ത ഒരു ഷർട്ട് മലയാളത്തിന്റെ പ്രിയപ്പെട്ട മമ്മൂട്ടിക്ക് നല്കണമെന്നുള്ളത്. തന്റെ പരിമിതികൾക്കിടയിൽ നിന്നുകൊണ്ട് ചുണ്ടുകൾക്കിടയിൽ ബ്രഷ് കടിച്ച് പിടിച്ചു കളറിൽ മുക്കിയെടുത്ത് വെള്ള ലിനൻ ക്ലോത്തിൽ ഷർട്ട് ഡിസൈൻ നെയ്തെടുക്കുമ്പോൾ അദ്ദേഹത്തിന്റെ ആ സ്വപ്നം യാഥാർഥ്യമാവുമോ എന്ന് അദ്ദേഹത്തിന് തന്നെ ഉറപ്പില്ലായിരുന്നു.. എന്നാൽ ഒന്നര വർഷത്തെ കാത്തിരിപ്പിന് ശേഷം ജസ്ഫർ തന്റെ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ്..

കഴിഞ്ഞ മാസം ദുബായിൽ വച്ച് മമ്മൂക്കയുടെ പങ്കെടുത്ത ഒരു ഫങ്ഷനിടെ ജസ്ഫറും കുടുംബവും മമ്മൂക്കയെ കാണുകയും തന്റെ സ്നേഹ സമ്മാനം നൽകുകയും ചെയ്തിരുന്നു.. സന്തോഷത്തോടെ അത് ഏറ്റുവാങ്ങിയ മമ്മൂക്ക കുറച്ച് നേരം അവരോട് സംസാരിച്ച് പോയ് മറഞ്ഞെങ്കിലും. ജസ്ഫറിന് അത് സ്വപ്നതുല്യമായിരുന്നു. എന്നാൽ ആരാധകന്റെ സ്നേഹസമ്മാനത്തിന് മമ്മൂട്ടി തിരിച്ചുകൊടുത്തതോ അതിലും സന്തോഷകരമായ നിമിഷമാണ്. അത്രയും വലിയൊരു താരം ഏതു വിലപിടിപ്പുള്ള ഷർട്ടും വാങ്ങി ധരിക്കാൻ കഴിയുന്നൊരാൾ കഴിഞ്ഞ ദിവസം ‘ഇടിയൻ ചന്തു’ എന്ന സിനിമയുടെ സോങ് ലോഞ്ചിന് എത്തിയത് ജസ്ഫർ കോട്ടക്കുന്ന് സ്നേഹ സമ്മാനമായി നൽകിയ ആ ഷർട്ട് ധരിച്ചുകൊണ്ടാണ്.

cp-webdesk

null