Cinemapranthan

നൈർമല്യ പ്രണയവുമായി “എന്റെ ജീവന്റെ പാതി”; യൂട്യൂബിൽ ട്രെൻഡിങ്ങായി സംഗീത ആൽബം

null

സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടി “എന്റെ ജീവന്റെ പാതി” സംഗീത ആൽബം. പ്രണയത്തിന്റെ നൈർമല്യം മികച്ച ഫ്രെയ്മുകളിൽ പകർത്തിയ ഒരു മനോഹര ദൃശ്യ വിരുന്നാണ് “എന്റെ ജീവന്റെ പാതി”. പ്രശസ്ത പിന്നണി ഗായകൻ നജീം ആർഷാദിന്റെ ശബ്ദമാധുര്യത്തിൽ പുറത്തിറങ്ങിയ മ്യൂസിക് ആൽബം നവാഗതനും പ്രവാസി മലയാളിയും ആയ സബിൻസ് റെസൈറ്റൽ ആണ് രചനയും, സംഗീതവും, ആശയവും നിർവഹിച്ചിരിക്കുന്നത്. നവാഗതനായ ആർ.ശ്രീരാജ് സംവിധാനവും, പ്രശാന്ത് കൃഷ്ണ ക്യാമറയും ,സോബിൻ എസ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.

ന്യൂസിലാൻഡിലെ ജോലിത്തിരക്കുകൾക്കിടയിലും തന്റെ സ്വപ്ന സാക്ഷാത് കാരത്തിനായി അഹോരാത്രം പരിശ്രമിച്ചതിന്റെ ഭാഗമായി പൂർത്തീകരിച്ച മനോഹര ഗാനമാണ് “എൻ ഹൃദയരാഗം” എന്നു തുടങ്ങുന്ന മ്യൂസിക്കൽ വീഡിയോ. സിനിമ താരങ്ങളായ ഹരികൃഷ്ണനും, ആദ്യ പ്രസാദും പ്രധാന വേഷത്തിൽ എത്തുന്ന ഈ മ്യൂസിക്കൽ വീഡിയോ പ്രശസ്ത സിനിമ താരങ്ങളായ ഫഹദ് ഫാസിൽ, അജു വർഗീസ്, സിജു വിൽസൺ, മിയ, സ്വാസിക, ബിജുക്കുട്ടൻ എന്നിവരുടെ ഫേസ്ബുക്ക് ഒഫീഷ്യൽ പേജിലൂടെ റീലീസ് ആയിരിക്കുകയാണ്.

cp-webdesk

null

Latest Updates