Cinemapranthan

25 മില്യൺ കാഴ്ച്ചക്കാരെ നേടി ‘കാമിനി’ ഗാനം

നേരത്തെ ഗാനത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു

null

സണ്ണി വെയിൻ നായകനായി എത്തിയ ‘അനുഗ്രഹീതന്‍ ആന്റണി’ എന്ന ചിത്രത്തിലെ കാമിനി ഗാനം 25 മില്യൺ കാഴ്ച്ചക്കാരുമായി യൂട്യൂബിൽ ട്രെൻഡാകുന്നു. പ്രിന്‍സ് ജോയ് സംവിധാനം ചെയ്ത സിനിമയുടെ ഇരുപത്തിയഞ്ചാം ദിവസമാണ് ഗാനം 25 മില്യൺ കാഴ്ച്ചക്കാരെ നേടുന്നത്. നേരത്തെ ഗാനത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കെ.എസ് ഹരിശങ്കര്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. മനു മഞ്ജിത്ത് രചിച്ച ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് അരുണ്‍ മുരളീധരൻ ആണ്.

96 എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ഗൗരി കിഷൻ ആണ് സണ്ണി വെയിന്റെ നായികയായി എത്തുന്നത്. ദുല്‍ക്കര്‍ സല്‍മാന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് ഗാനത്തിന്റെ ഒഫീഷ്യല്‍ വീഡിയോ റിലീസ് ചെയ്തത്. സിദ്ധിഖ്, ഇന്ദ്രൻസ്, സൂരജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈൻ ടോം ചാക്കോ, മാല പാർവതി, മുത്തുമണി, മണികണ്ഠൻ ആചാരി, ജാഫർ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ജിഷ്ണു എസ് രമേശ്, അശ്വിൻ പ്രകാശ് എന്നിവരുടെ കഥക്ക് തിരക്കഥ – സംഭാഷണം ഒരുക്കിയിരിക്കുന്നത് നവീൻ ടി മണിലാൽ ആണ്. ക്യാമറ സെൽവകുമാർ. എഡിറ്റിംഗ് അപ്പു ഭട്ടതിരി. ആർട്ട് ഡയറക്ടർ അരുൺ വെഞ്ഞാറമൂട്. ശങ്കരൻ എ എസും, സിദ്ധാർത്ഥൻ കെ സിയും ചേർന്നാണ് സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത്.

cp-webdesk

null

Latest Updates