Cinemapranthan
null

“എല്ലാവരും പറഞ്ഞ് പറഞ്ഞാണ് ഞാൻ സിനിമ നടനായി മാറിയത്”; ശ്രദ്ധേയമായി അബിയുടെ ആദ്യ ഇന്റർവ്യൂ

1992ൽ നിന്നുള്ള ഇന്റർവ്യൂ മകൻ ഷെയ്ൻ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്

null

മിമിക്രി വേദികളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ കലാകാരനാണ് അബി. നവംബർ 30നായിരുന്നു നടനും മിമിക്രി കലാകാരനുമായ കലാഭവൻ അബിയുടെ മൂന്നാം ചരമവാർഷികം. ഇപ്പോഴിതാ, അബിയുടെ ആദ്യത്തെ ടെലിവിഷൻ അഭിമുഖം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.

1992ൽ നിന്നുള്ള ഇന്റർവ്യൂ മകൻ ഷെയ്ൻ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. കൊച്ചിൻ ഓസ്‌കാറിന്റെ ഗൾഫ് പര്യടന വേളയിൽ ഖത്തറിൽ എത്തിയപ്പോൾ നടത്തിയ അഭിമുഖമാണ് ഇത്.

അഭിനയം തന്റെ സ്വപ്നമായിരുന്നില്ല എന്നും എല്ലാവരും പറഞ്ഞ് പറഞ്ഞാണ് താൻ സിനിമ നടനായി മാറിയതെന്നും അബി പറഞ്ഞു. അവസരങ്ങൾ വന്നപ്പോൾ അത് പ്രയോജനപ്പെടുത്തുകയായിരുന്നു താനെന്നും അബി പറയുന്നു.

മലയാള സിനിമയിൽ ഒരു കാലഘട്ടത്തിന് വസന്തം നൽകിയ കലാകാരന്മാരിൽ ഒരാളായിരുന്നു അബി. മലയാളികളുടെ ഗൃഹാതുരത്വം നിറഞ്ഞ സിനിമാ ഓർമ്മകളിൽ അബി നിറഞ്ഞു നിൽപ്പുണ്ട്. മിമിക്രിയിലൂടെ ചലച്ചിത്ര ലോകത്തേക്ക് കടന്നു വന്ന അദ്ദേഹം ഒരുപിടി അവിസ്മരണീയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയങ്ങളിൽ അചഞ്ചലമായാ സ്ഥാനം നേടി. ഇന്നും മലയാളികൾക്ക് അബിക്കാ എന്നാൽ താരാധനക്ക് അപ്പുറം നിറഞ്ഞ സ്നേഹമാണ്. പ്രേക്ഷകരുടെ ഇഷ്ടം നേടാൻ മെഗാ സ്റ്റാർ തന്നെ ആവണമെന്നില്ല, നല്ലൊരു മനുഷ്യൻ ആയാലും മതിയെന്ന് അബി എന്ന ആ അതുല്യ കലാകാരന് ഈ കാലത്തും ലഭിക്കുന്ന സ്വീകാര്യത തെളിയിക്കുന്നു. രക്തസംബന്ധമായ അസുഖത്തിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2017 നവംബര്‍ 30 നാണ് അബി മരണത്തിന് കീഴടങ്ങിയത്.

ALSO READ: “പുതുതായി ഒരു നായിക വന്നിട്ടുണ്ട്”: കരിയറിലെ ആദ്യ വിമര്‍ശനം; ഉർവശി പറയുന്നു

മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘നയം വ്യക്തമാക്കുന്നു’ എന്ന സിനിമയിൽ തുടങ്ങി ‘തൃശിവപേരൂർ ക്ലിപ്തം’ എന്ന അവസാന സിനിമ വരെ നീണ്ടു നിൽക്കുന്ന കലാ ജീവിതത്തിൽ അമ്പതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഭീഷ്മാചാര്യ, എല്ലാവരും ചൊല്ലണ്, ചെപ്പു കിലുക്കണ ചങ്ങാതി, സൈന്യം, മഴവിൽ കൂടാരം, ആനപ്പാറ അച്ചാമ്മ, പോർട്ടർ, കിരീടിമില്ലാത്ത രാജാക്കന്മാർ, രസികൻ, വാർധക്യ പുരാണം തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

ALSO READ

cp-webdesk

null
null