Cinemapranthan
null

“പുതുതായി ഒരു നായിക വന്നിട്ടുണ്ട്”: കരിയറിലെ ആദ്യ വിമര്‍ശനം; ഉർവശി പറയുന്നു

‘മുന്താനൈ മുടിച്ച്’ എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്താണ് എന്നെക്കുറിച്ച് ഇങ്ങനൊരു വിമര്‍ശനം കേട്ടത്.

null

സുരരൈ പോട്ര് എന്ന സൂര്യ ചിത്രത്തിന്റെ റിലീസിന് ശേഷം സമൂഹ മാധ്യമങ്ങളിലെ പ്രധാന ചർച്ച വിഷയം നടി ഉർവശിയാണ്. തിയേറ്റർ റിലീസുകൾ പ്രതിസന്ധിയിലായ സാഹചര്യത്തിൽ ഉർവശിയുടെ മൂന്ന് സിനിമകളാണ് ഒ.റ്റി.റ്റി റിലീസായി എത്തിയത്. പുത്തം പുതുകാലൈ, സുരരൈ പോട്ര്, മൂക്കുത്തി അമ്മൻ തുടങ്ങിയ ചിത്രങ്ങളിൽ മികച്ച പ്രദാനമാണ് ഉർവശി കാഴ്ചവെച്ചത്. ഈ അവസരത്തിൽ താരത്തെ പ്രശംസിച്ച് ഒട്ടേറെ പോസ്റ്റുകളാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്.

ഇപ്പോള്‍ തമിഴില്‍ നിന്ന് കേട്ട ഒരു വിമര്‍ശനത്തെ കുറിച്ചാണ് ഉര്‍വ്വശി പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്നെക്കുറിച്ച് വന്ന ഒരു വിമര്‍ശനത്തെക്കുറിച്ച് ഉര്‍വശി മനസ് തുറന്നത്.

‘മുന്താനൈ മുടിച്ച്’ എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്താണ് എന്നെക്കുറിച്ച് ഇങ്ങനൊരു വിമര്‍ശനം കേട്ടത്. പുതുതായി ഒരു നായിക വന്നിട്ടുണ്ട്. സ്‌കൂള്‍ ഫിനിഷ് ചെയ്തിട്ടില്ല. ഭയങ്കര അഹങ്കാരിയാണ്. സംവിധായകന്‍ ഇങ്ങോട്ട് വിളിച്ചാല്‍ അങ്ങോട്ട് പോകും. എന്നൊക്കെയായിരുന്നു വിമര്‍ശനം. അതിലെ പരിമളം എന്ന കഥാപാത്രം ചെയ്ത് കഴിഞ്ഞപ്പോള്‍ അന്ന് ജനിച്ച ഒരുപാട് കുട്ടികള്‍ക്ക് ആ പേരിട്ട് ഞാന്‍ കണ്ടിട്ടുണ്ട്. അന്ന് വിമര്‍ശിക്കപ്പെട്ടെങ്കിലും അതൊക്കെ ആ സിനിമയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മറക്കാനാവാത്ത കാര്യങ്ങളാണ്”. ഉര്‍വശി പറയുന്നു

cp-webdesk

null
null