Cinemapranthan
null

രാഷ്ട്രീയത്തെപ്പറ്റി കൂടുതൽ പറയുന്നില്ല, പറഞ്ഞാൽ ട്രോൾ വരും; ബിനീഷ് ബാസ്റ്റിൻ

സിനിമ പ്രാന്തൻ cpX ടോക്സിൽ ആണ് നടൻ ബിനീഷ് ബാസ്റ്റിൻ തന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചും സംസാരിച്ചത്

null

“സിനിമയിൽ അഭിനയിക്കുന്നവർക്ക് രാഷ്ട്രീയമുണ്ട്. സിനിമാ താരങ്ങൾ സ്ഥാനാർത്ഥികളായാലും ജയിക്കണമെന്നില്ല. വർഷങ്ങളായി രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവരെ വേണം സ്ഥാനാർത്ഥികളാക്കാൻ. സിനിമ പ്രാന്തൻ cpX ടോക്സിൽ ആണ് നടൻ ബിനീഷ് ബാസ്റ്റിൻ തന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചും സംസാരിച്ചത്. സെലിബ്രിറ്റികൾ ഫോക്കസ് ചെയ്യുന്നത് സിനിമയിലെ സ്റ്റാർഡം ആണെന്നും തിരെഞ്ഞെടുപ്പിൽ നിന്നാൽ ഫാൻസുകൾ ജയിപ്പിക്കണമെന്നില്ലെന്നും ബിനീഷ് ബാസ്റ്റിൻ പറയുന്നു. എന്നാൽ ഇപ്പോൾ കേരളത്തിൽ നടക്കുന്നത് അതല്ലെന്നും, രാഷ്രീയത്തെപ്പറ്റി ഒന്നുമറിയാത്തവരെയാണ് തിരഞ്ഞെടുപ്പിൽ പിടിച്ചു നിർത്തുന്നതെന്ന് പറഞ്ഞ ബിനീഷ് പാർട്ടിയെക്കുറിച്ച് ഒരുപാടു പറയാൻ തനിക്കറിയില്ലെന്നും, കൂടുതൽ പറഞ്ഞാൽ ട്രോൾ വരുമെന്നും പറഞ്ഞു.

സിനിമയുടെ നാഥൻ എന്ന് പറയുന്നത് പ്രൊഡ്യൂസർ ആണെന്ന് പറഞ്ഞ ബാസ്റ്റിൻ താൻ സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെന്നും പറഞ്ഞു. “ഓടിട്ട വീട്ടിലെ നയൻ‌താര” എന്ന് പേരിട്ടിരിക്കുന്ന ചിത്രം തന്റെ ജീവിതം തന്നെയാണ് പറയുന്നതെന്നും ബിനീഷ് പറഞ്ഞു. വ്യക്തമായ രാഷ്ട്രീയമുള്ള ബിനീഷ് തന്റെ മനസിലുള്ളത് തുറന്നു പറയുകയാണ് സിനിമ പ്രാന്തൻ cpX ടോക്സിൽ.

cp-webdesk

null
null