Cinemapranthan

യൂട്യൂബിൽ ട്രെൻഡായി “നീയേ” തമിഴ് സംഗീത ആൽബം

null

ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിൽ അതിമനോഹരമായൊരു പ്രണയ കഥ പറയുന്ന തമിഴ് സംഗീത ആൽബം “നീയേ” യൂട്യൂബിൽ ട്രെൻഡാവുന്നു. കുറച്ചു നിമിഷത്തേക്ക് മറ്റൊന്നിലേക്കും പ്രേക്ഷകന്റെ മനസിനെ വിടാതെ പിടിച്ചിരുത്തുന്ന ‘നീയേ’ മികച്ച അവതരണം കൊണ്ടും ശ്രദ്ധ നേടുകയാണ്. മനോഹരമായ ഫ്രെയ്‌മുകളിൽ ഒപ്പിയെടുത്ത ദൃശ്യ ചാരുതയാണ് ‘നീയേ’യുടെ മറ്റൊരു പ്രത്യേകത.

പ്രഫഷണൽ ആങ്കർ, ഫാഷൻ ഡിസൈനർ, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്ന മിജിന ഷിറീൻ ആണ് ‘നീയേ’ സംവിധാനം ചെയ്തിരിക്കുന്നത്. ലോക്ക് ഡൌൺ വിരസതയിൽ നിന്നും ഉണ്ടായ ആശയങ്ങൾ ആണ് സംഗീത ആൽബത്തിന് പ്രചോദനമായതെന്ന് മിജിന ഷിറീൻ പറയുന്നു.

ചെന്നൈ സ്വദേശിയും സൗത്ത് ഏഷ്യൻ ഫിമെയിൽ റാപ്പറും,കോസ്മെറ്റിക് സർജനും കൂടിയായ ഡോ: ഐക്കി ബെറിയാണ് സംഗീത രചന നിർവ്വഹിച്ചിരിക്കുന്നത്. ‘നീയേ’ സംഗീതം നൽകി ആലാപനം നിർവ്വഹിച്ചിരിക്കുന്നത് ദേവ് മേജർ ആണ്. ക്യാമറ ഫൈസൽ വലിയകത്ത്. ഗൗരി നക്ഷത്ര, ലിജോ സാജൻ എന്നിവരാണ് സംഗീത ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത്.

cp-webdesk

null

Latest Updates