Cinemapranthan
null

മാസ്റ്ററിന്റെ റെക്കോർഡ് തകർത്ത് റോക്കി ഭായ്; തരംഗമായി കെ ജി എഫ് ടീസർ

8മിനിറ്റ് കൊണ്ടാണ് മാസ്റ്ററിന്റെ ടീസർ 1 മില്യൺ ലൈക്ക് നേടിയത്. അതെ സമയം 77 മിനിറ്റ് കൊണ്ട് 1 മില്യൺ ലൈക്ക് നേടി കൊണ്ട് പുതിയ ഒരു ടീസർ റെക്കോർഡ് ഇട്ടിരിക്കുകയാണ് യാഷിന്റെ കെ ജി ഫ് 2

null

ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന കെജിഎഫ് ടീസർ ഇന്നലെ പുറത്ത് വിട്ടു. മണിക്കൂറുകൾക്കുള്ളിൽ ഒന്നരക്കോടിയിലധികം കാഴ്ചക്കാരെ നേടി ഈ ടീസർ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. ഇതിനോടകം ഇരുപത് ലക്ഷം ലൈക്സും ഒരു ലക്ഷത്തിനു മുകളിൽ കമന്റ്സുമാണ് ടീസർ നേടിയത്. അതേസമയം ആരാധകർ ഏറെ കാത്തിരിക്കുന്ന വിജയ് ചിത്രം മാസ്റ്ററിന്റെ ഒരു റെക്കോർഡും ഈ ടീസർ മറികടന്നിരിക്കുകയാണ്.

മാസ്റ്ററിന്റെ ടീസർ ഇതിനോടകം തന്നെ യൂട്യൂബിൽ റെക്കോർഡ് വ്യൂസ് കടന്നിരുന്നു.. 78മിനിറ്റ് കൊണ്ടാണ് മാസ്റ്ററിന്റെ ടീസർ 1 മില്യൺ ലൈക്ക് നേടിയത്. അതെ സമയം 77 മിനിറ്റ് കൊണ്ട് 1 മില്യൺ ലൈക്ക് നേടി കൊണ്ട് പുതിയ ഒരു ടീസർ റെക്കോർഡ് ഇട്ടിരിക്കുകയാണ് യാഷിന്റെ കെ ജി ഫ് 2.

ജനുവരി 8ന് രാവിലെ 10.18ന് റിലീസ് ചെയ്യണ്ട ടീസർ ജനുവരി 7 ഒൻപത് മണിയോടെ സമൂഹമാധ്യമങ്ങളിൽ ലീക്ക് ആയതിനു ശേഷമാണ് എത്രയും പെട്ടന്ന് യൂട്യൂബിൽ പ്രീമിയർ ചെയ്തത്. ലീക്ക് ആയ ടീസർ ആയിരുന്നിട്ട് കൂടി യൂട്യൂബിൽ ട്രെൻഡിങ്ങ് ആയിരിക്കുയാണ് കെ.ജി.എഫ് ടീസർ.

യാഷ് അവതരിപ്പിക്കുന്ന റോക്കിയുടെ മെഗാ മാസ്സ് ആക്ഷന്‍ സീക്വന്‍സുകളാണ് ടീസറിലെ ഹൈലൈറ്റ്. സംവിധായകൻ പ്രശാന്ത് നീൽ, യാഷിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടായിരുന്നു ടീസർ പുറത്തിറക്കിയ വിവരം അറിയിച്ചത്. ‘ഒരിക്കൽ ഒരു വാ​ഗ്ദാനം ചെയ്തു, ആ വാഗ്ദാനം പാലിക്കപ്പെടും!‘ എന്ന കുറിപ്പും അദ്ദേഹം പങ്കുവച്ചിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ പ്രതിനായക കഥാപാത്രമായ അധീരയായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്.

cp-webdesk

null
null