Cinemapranthan

ദി ലാസ്റ്റ് ടു ഡേയ്സ് എന്ന ചിത്രത്തിന്റെ ട്രെയിലർ ശ്രദ്ധേയമാവുന്നു

null

ദി ലാസ്റ്റ് ടു ഡേയ്സ് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. സന്തോഷ് ലക്ഷ്മണന്റെ സംവിധാനത്തിൽ എത്തുന്ന ചിത്രം ഒരു ത്രില്ലർ ആണ്. മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം മലയാളത്തിലെ ഒട്ടേറെ മുൻനിര താരങ്ങൾ ചേർന്നാണ് ഒട്ടേറെ ആകാംഷകൾ നിറച്ച ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വിട്ടത്. ചിത്രം മെയ് 27ന് നീ സ്ട്രീമിലൂടെ പ്രദർശനം ആരംഭിക്കും സുരേഷ് നാരായണൻ നിർമിക്കുന്ന ചിത്രത്തിൽ ദീപക് പറംബോൾ, മേജർ രവി, നന്ദൻ ഉണ്ണി, അതിഥി രവി തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വളരെ അവിചാരിതമായി കാണാതായ മൂന്ന് ചെറുപ്പക്കാരുടെ തിരോധാനം, അതിലൊരാൾ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ മത്സരാർത്ഥിയും. പിന്നീട ഉണ്ടാകുന്ന സംഭവ വികാസങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നോട് പോകുന്നത്. സംവിധായകൻ സന്തോഷ് ലക്ഷ്മണിനൊപ്പം നവനീത് രഘുവും ചേർന്നനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ഫൈസൽ അലി, സീത്താരയും സയനോരയും ചേർന്ന് ആലപിച്ച ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് അരുൺ രാജും സെജോ ജോണും ചേർന്നാണ്. എഡിറ്റിങ് വിനയൻ എം.ജെ പ്രൊഡക്ഷൻ ഡിസൈനർ അഡ്വ. ബിജുകുമാർ സി.ആർ, ആർട്ട് നിമീഷ്എം. താനൂർ, വസ്ത്രാലങ്കാരം ആദിത്യ നാനു, പ്രൊഡക്ഷൻ കൺട്രോളർ സുരേഷ് മിത്രക്കാരി ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ രാവിഷ് നാഥ്, മേക്കപ്പ് സവിദ് സുധൻ

ദീപക് പറംബോൾ, മേജർ രവി, നന്ദൻ ഉണ്ണി, അതിഥി രവി എന്നിവർ മുഖ്യ വേഷത്തിൽ എത്തുന്ന ‘ദി ലാസ്റ്റ് ടു ഡെയ്‌സിന്റെ’ ഒരു കിടിലൻ ട്രെയിലർ എത്തിയട്ടുണ്ട്. സന്തോഷ് ലക്ഷ്മണന്റെ സംവിധാനത്തിൽ എത്തുന്ന ചിത്രം നിർമിക്കുന്നത് സുരേഷ് നാരായണനാണ്. ചിത്രം മെയ് 27ന് നീ സ്ട്രീമിലൂടെ പ്രദർശനം ആരംഭിക്കും

cp-webdesk

null

Latest Updates