Cinemapranthan

ലാലേട്ടന്റെ പിറന്നാൾ സമ്മാനം; മരക്കാറിലെ പുതിയ ഗാനം കാണാം

null

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ, പ്രിയദർശൻ ബിഗ് ബഡ്ജറ് ചിത്രം ‘മരക്കാർ അറബിക്കടലിന്റെ സിംഹത്തിലെ പുതിയ ഗാനം പുറത്തിറക്കി. ‘ചേമ്പിന്റെ ചേലുള്ള’ എന്നുതുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് മോഹൻലാലിന് പിറന്നാൾ സമ്മാനമായി പുറത്തുവിട്ടിരിക്കുന്നത്.

പ്രിയദർശൻ എഴുതിയ വരികൾക്ക് സം​ഗീതം നൽകിയിരിക്കുന്നത് റോണി റാഫേലാണ്. വിഷ്ണു രാജാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. വീഡിയോ പുറത്തിറങ്ങി ചുരുങ്ങിയ സമയത്തിനുള്ളിൽ ഒട്ടേറെപ്പേരാണ് കണ്ടുകഴിഞ്ഞത്. 2016ൽ റിലീസ് ചെയ്ത ഒപ്പത്തിനു ശേഷം മോഹൻലാലും പ്രിയദര്‍ശനും ഒന്നിക്കുന്ന ചിത്രമാണ് മരക്കാർ. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ റിലീസ് ചെയ്യാനിരുന്ന സിനിമ കോവിഡ് വ്യാപനവും ലോക്ഡൗണും കാരണം മാറ്റിവയ്ക്കുകയായിരുന്നു. 100കോടി ബജറ്റില്‍ ഒരുങ്ങുന്ന ആദ്യ ബ്രഹ്മാണ്ഡ മലയാളചിത്രമായ മരയ്ക്കാറിൽ നിരവധി പ്രമുഖ താരങ്ങളാണ് അണിനിരക്കുന്നത്.

പ്രണവ് മോഹൻലാല്‍, അര്‍ജ്ജുന്‍ , പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങിയ വലിയ താരനിരായാണ് ചിത്രത്തിലുള്ളത്. ഇന്ത്യന്‍ സിനിമയും മലയാള സിനിമയും ഒരുപോലെ ഉറ്റുനോക്കുന്ന ഒരു ചിത്രമാണ് മരക്കാര്‍- അറബിക്കടലിന്റെ സിംഹം.

cp-webdesk

null

Latest Updates