Cinemapranthan

സ്വന്തം വരികൾ പാടി ധനുഷ്; ഹിറ്റ് ചാർട്ടിലേക്ക് ജ​ഗമേ തന്തിരത്തിലെ ​ഗാനം

null

കാർത്തിക് സുബ്ബരാജ്- ധനുഷ് ചിത്രം ജ​ഗമേ തന്തിരത്തിലെ ​ഗാനം പുറത്ത്. ധനുഷ് വരികളെഴുതിയിരിക്കുന്ന ​ഗാനം പാടിയിരിക്കുന്നതും അദ്ദേഹം തന്നെയാണ്. സന്തോഷ് നാരായണനാണ് സം​ഗീതം.

ഗ്യാങ്സ്റ്റർ ചിത്രമായി ഒരുക്കുന്ന ​ജ​ഗമേ തന്തിരം ധനുഷിന്റെ നാല്പതാമത്തെ ചിത്രമാണ്. സുരുളി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ധനുഷ് അവതരിപ്പിക്കുന്നത്. മലയാളി താരങ്ങളായ ജോജു ജോർജും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ജൂൺ 18ന് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം പ്രദർശനത്തിനെത്തും. കഴിഞ്ഞ വർഷം മേയിൽ പ്രദർശനത്തിന് എത്തേണ്ടിയിരുന്ന ചിത്രമായിരുന്നു ജ​ഗമേ തന്തിരം. കോവിഡ് പ്രതിസന്ധിയെ തുടർന്നാണ് ചിത്രത്തിന്റെ റിലീസ് നീണ്ടുപോയത്.

cp-webdesk

null

Latest Updates