Cinemapranthan
null

ഹ്രസ്വ ചിത്രവുമായി ‘കായംകുളം കൊച്ചുണ്ണി’ സീരിയലിലെ ‘ഇത്തിക്കര പക്കി’

null

‘കായംകുളം കൊച്ചുണ്ണി’ എന്ന സീരിയയിൽ ഇത്തിക്കര പക്കിയായി എത്തി പ്രേക്ഷകരുടെ മനസ്സ് കവർന്ന സജീദ് പുത്തലത്തിന്റെ ഏറ്റവും പുതിയ ഹ്രസ്വചിത്രമാണ് ‘സൂപ്പിയും സുബ്രുവും’. സന്മാർഗ്ഗ ക്രിയേഷൻസ് യൂ ട്യൂബ് ചാനലിൽ സജീദ് പുത്തലത്ത് കഥയും സംവിധാനവും ചെയ്ത
“സൂപ്പിയും, സുബ്രുവും” നർമ്മത്തിൽ പൊതിഞ്ഞ ഒരു കള്ളന്റെയും പോലീസുകാരന്റെയും കഥ പറയുന്നു. ചിത്രം നാട്ടിൻപുറത്തെ മനോഹാരിതയിൽ വളരെ രസകരമായി തന്നെ ചിത്രീകരിച്ചിരിക്കുന്നു.

കൊല്ലങ്ങളായി സൂപ്പി എന്ന കള്ളനെ പിടിക്കാൻ ശ്രമിക്കുന്ന സുബ്രു എന്ന പോലീസുകാരനെ, ഓരോ തവണയും തന്ത്രപരമായി സൂപ്പി പറ്റിച്ച കടന്നു കളയുകയാണ്. നാട് മുഴുവൻ ഇത് പറഞ്ഞു സുബ്രു പോലീസിനെ കളിയാക്കുന്നുമുണ്ട്. ചെറിയൊരു കഥയിലൂടെ ഹാസ്യപരമായി ചിത്രീകരിച്ച ചിത്രമാണ് ‘സൂപ്പിയും സുബ്രുവും’. പഴയൊരു നാട്ടിൻപുറത്തെ തന്ത്രശാലിയായ കള്ളനെയും സ്ഥിരമായി കബളിക്കപ്പെടുന്ന പോലീസിനെയും ചിത്രം ഓർമ്മിപ്പിക്കുന്നു.

തികച്ചും നർമ്മത്തിന് പ്രാധാന്യമുള്ള ചിത്രത്തിൽ “ആക്ഷൻ ഹീറോ ബിജു”വിന്റെ തിരക്കഥാകൃത്ത് മുഹമ്മദ് ഷഫീഖും ഉൾപ്പെടുന്നു. സൂപ്പിയായി സജീദ് പുത്തലത്തും, സുബ്രുവായി T.C. ബഷീറും വരുന്നു. സജീദ് പുത്തലത്തും മക്കളും ചേർന്നാണ് കഥ തിരക്കഥ സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. മുഹമ്മദ് അദുൽ ആണ് എഡിറ്റിംഗ്. സജീദ് പുത്തലത്ത്, ടി സി ബഷീർ, സുനിൽ കലാക്ഷേത്ര, മുഹമ്മദ് ഷഫീക്, പ്രകാശ് ബത്തേരി, പ്രഭീഷ്, സിദ്ദിക് എന്നിവരാണ് അഭിനേതാക്കൾ.

cp-webdesk

null
null