Cinemapranthan

മേഘ്നയെയും കുഞ്ഞിനെയും കാണാൻ നസ്രിയയും ഫഹദും

മേഘ്നയുടെ പ്രസവം നടന്ന ബെം​ഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് ഇരുവരും സന്ദർശനം നടത്തിയത്

നടി മേഘ്ന രാജിന്റെ കുഞ്ഞിനെ കാണാൻ നടൻ ഫഹദും നസ്രിയയും ബെം​ഗളൂരുവിലെത്തി. മേഘ്നയുടെ പ്രസവം നടന്ന ബെം​ഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് ഇരുവരും സന്ദർശനം നടത്തിയത്. മേഘ്നയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളാണ് നസ്രിയ.

ഒക്ടോബർ 22നാണ് മേഘ്ന ആൺകുഞ്ഞിന് ജന്മം നൽകിയത്. ജൂനിയർ ചിരു എന്ന് വിളിക്കുന്ന കുഞ്ഞിന്റെ ജനനം ആരാധകർ ആഘോഷമാക്കുകയായിരുന്നു. മൂന്ന് വർഷം മുൻപ് ഒക്ടോബർ 22നാണ് മേഘ്നയുടെയും ചിരഞ്ജീവി സർജയുടെയും വിവാഹം ഉറപ്പിക്കുന്നത്. അതെ ദിവസം തന്നെ യാദൃച്ഛികമായി ജൂനിയർ ചിരു പിറന്നതും. ജൂണ്‍ ഏഴിനായിരുന്നു ചിരഞ്‍ജീവി മരണമടഞ്ഞത്. ഗർഭിണിയായിരുന്ന മേഘ്‌നയും ചിരഞ്‍ജീവിയും കുടുംബത്തിലെ പുതിയ അതിഥിയെ വരവേൽക്കാനൊരുങ്ങുമ്പോഴാണ് ചിരുവിന്റെ അപ്രതീക്ഷിത വിയോഗം.

ചിരഞ്ജീവി സർജയുടെയും മേഘ്‌ന രാജിന്റെയും ആദ്യ കണ്മണിക്ക് പത്ത് ലക്ഷത്തിന്റെ വെള്ളിത്തൊട്ടിൽ സമ്മാനിച്ച് ചിരുവിന്റെ അനിയൻ ധ്രുവ് മേഘ്‌നക്ക് സർപ്രൈസ് നൽകിയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ചിരഞ്ജീവി സർജയുടെ വിയോഗത്തിൽ നിന്ന് അനിയൻ ധ്രുവ് സർജയും ഭാര്യ മേഘ്‌നയും ഇതുവരെയും മുക്തരായിട്ടില്ലെങ്കിലും ജൂനിയർ ചിരുവിനെ വരവേൽക്കാൻ വലിയ ആഘോഷങ്ങളാണ് ഒരുക്കിയിരുന്നത്. മേഘ്‌നക്ക് എല്ലാ പിന്തുണയുമായി ധ്രുവ് ഒപ്പം തന്നെയുണ്ട്. വലിയ ആഘോഷമായി നടത്തിയ മേഘനയുടെ ബേബി ഷവർ ചടങ്ങുകൾ മുന്നിൽ നിന്ന് നടത്തിയതും ധ്രുവ് തന്നെയാണ്. സഹോദരൻ ഇല്ലാത്തതിന്റെ ഒരു കുറവും അറിയിക്കാതെയാണ് ധ്രുവ സര്‍ജ എല്ലാ കാര്യങ്ങളും ചെയ്‍തിരുന്നത്.

cp-webdesk