Cinemapranthan

ഞെട്ടിച്ച് ജോജു ജോർജ്; ‘ജഗമേ തന്തിരം’ ട്രെയിലർ എത്തി

null

ധനുഷിനൊപ്പം മലയാളത്തിന്റെ പ്രിയതാരം ജോജു ജോർജും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ജഗമേ തന്തിരത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. തമിഴിലെ പുതുയഗ സംവിധായകരിൽ മുൻനിരയിലുള്ള കാർത്തിക് സുബ്ബരാജിന്തന്റെ രജിനി ചിത്രം പേട്ട കഴിഞ്ഞ് ഏറ്റവും കൂടുതൽ ഹൈപ്പ് ലഭിച്ച ചിത്രമാണ് ജഗമേ തന്തിരം. മലയാളി താരം ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇംഗ്ലീഷ് താരം ജെയിംസ് കോസ്മോയാണ് (James Cosmo) ചിത്രത്തിൽ പ്രതിനായകന്റെ വേഷത്തിൽ എത്തുന്നത്.

മലയാളത്തിന്റെ പ്രിയതാരം ജോജു ജോർജിന്റെ മിന്നുന്ന പ്രകടനം തന്നെയാണ് മലയാളി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്. ട്രെയിലർ പുറത്ത് വന്ന മിനുട്ടുകൾക്കുളിൽ തന്നെ ചിത്രത്തിലെ ജോജുവിന്റെ ലുക്ക് വൈറലായിരിക്കുകയാണ്. ഒട്ടേറെ പേരാണ് താരത്തെ പ്രശംസിച്ച് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരിക്കുന്നത്.

ജൂൺ 18ന് നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യുന്ന ചിത്രത്തിന് ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയപ്പോൾ മുതൽ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകരുടെ കാത്തിരിപ്പ് ചിത്രത്തിന്റെ ടീസറിൽ ധനുഷ് അവതരിപ്പിക്കുന്ന സുരുളി എന്ന കഥപാത്രത്തിന് കോമഡിയുടെപക്ഷം കാണിച്ചപ്പോൾ ട്രെയ്ലറിൽ ഗ്യാങ്സ്റ്ററായി എത്തുന്ന മാസ് പരിവേഷമാണ് നൽകിയിരിക്കുന്നത്.

ലണ്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന് മാഫിയയും സുരുളിയും തമ്മിൽ ഏറ്റമുട്ടുന്നതാണ് ചിത്രമെന്ന് ട്രെയ്ലറിലുടെ ലഭിക്കുന്ന സൂചന. ലണ്ടൻ കേന്ദ്രീകരിച്ച് വളർന്ന വരുന്ന ജോജു ജോർജ് അവതരിപ്പിക്കുന്ന ശിവദോസ് എന്ന് കഥപാത്രത്തിനെതിരെ പോരാടാൻ ജെയിംസ് കോസ്മോയുടെ പീറ്ററെന്ന് ഗ്യാങ് ലീഡർ ലണ്ടണിലേക്ക് സുരളിയെ എത്തിക്കുന്നതും അതിന് ശേഷം സംഭവിക്കുന്നതുമാണ് ജഗമേ തന്തിരത്തിന്റെ ഇതിവൃത്തം. ഇതിനിടിയിൽ വൈലൻസും പ്രതികാരവും തമാശയും തുടങ്ങി എല്ലാ ചേരുവുകൾ അടങ്ങിയ കഥാപാത്രമായിട്ടാണ് ധനുഷ് അവതരിപ്പിക്കുന്ന സുരുളി എത്തുന്നത്.

ചിത്രം കഴിഞ്ഞ വർഷം മെയിൽ റിലീസ് ചെയ്യാനായി തീരുമാനിച്ചിരിക്കവെയാണ് കോവിഡ് മഹാമാരിയെ തുടർന്ന് തിയറ്ററുകളെല്ലാം അടച്ചത്. തുടർന്ന് ഈ വർഷം ഇറക്കാൻ ശ്രമിച്ചപ്പോൾ രണ്ടാം തരംഗവും ചിത്രത്തിന്റെ തിയറ്റർ റിലീസിനെ ബാധിച്ചു. അതെ തുടർന്നാണ് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെ ജൂൺ 18 റിലീസ് ചെയ്യാൻ തീരുമാനമായത്. തമിഴിന് പുറമെ മലയാളം തെലുഗു, കന്നടാ, ഹിന്ദി എന്നീ ഭാഷകളിൽ ചിത്രം മൊഴിമാറ്റി റിലീസ് ചെയ്യുന്നുണ്ട്.

cp-webdesk

null

Latest Updates