Cinemapranthan
null

തെലുങ്കിൽ നിന്ന് എത്തിയ ‘കുട്ടി മാസ്’ താരങ്ങൾ: വൈറൽ വിഡിയോക്ക് പിന്നിൽ ഇവർ

null

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ‘കുട്ടി മാസ്’ താരങ്ങളാണ് വൈറലായിരിക്കുന്നത്. ആക്‌ഷൻ പ്രേമികളെ ആവേശത്തിലാക്കുന്ന ചെറു വീഡിയോ ക്ലിപ്പുകളിലൂടെ ഒരു കൂട്ടം കുട്ടികൾ ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. തമിഴ് തെലുങ്ക് സിനിമകളുടെ സംഘട്ടന രംഗങ്ങളോട് കിടപിടിക്കുന്ന തരത്തിലാണ് ഈ കുട്ടി താരങ്ങൾ വീഡിയോ ഒരുക്കിയിരിക്കുന്നത്.

പവൻ കല്യാൺ നായകനായ വക്കീൽ സാബിലെ ആക്‌ഷൻ രംഗം പുനരവതരിപ്പിച്ചു കൊണ്ടാണ് ഈ കുട്ടികൾ ഓരേരുത്തരെയും ഞെട്ടിച്ചിരിക്കുന്നത്. സ്‌ലോ മോഷനും നായകന്റെ മാസ് വരവും , ആക്ഷനും എല്ലാം മൊബൈൽ ഫോൺ ഉപയോഗിച്ചാണ് ഇവർ ചെയ്തിരിക്കുന്നത്. ഇതുപോലെ പല സൂപ്പർഹിറ്റ് സിനിമകളുടെയും ആക്‌ഷൻ രംഗങ്ങൾ ഇതിനു മുമ്പും ഇവർ പുറത്തിറക്കിയിരുന്നു.

ഈ കുട്ടി മാസ്സ് താരങ്ങളെ തേടിയാണ് ഇന്നലത്തെ സോഷ്യൽ മീഡിയയിലെ എന്വേക്ഷണങ്ങൾ നടന്നത്. തലുങ്കിൽ നിന്നാണ് ഈ മിടുക്കന്മാരുടെ വരവ്. ചിത്രത്തില്‍ ഹീറോ ആയി അഭിനയിക്കുന്ന കുട്ടിയുടെ പേര് മുന്ന. റബ്ബാനി, ജലീൽ, കോസിയ, ജാസ്മിൻ, മബാഷ, സോനു എന്നിവരാണ് മറ്റ് താരങ്ങൾ.

നെല്ലൂർ കൂരല്ലു എന്റർടെയ്ൻമെന്റ് എന്ന യൂട്യൂബ് ചാണനിലൂടെയാണ് ഇവർ വീഡിയോകൾ ഇറക്കുന്നത്. എം. കിരൺ എന്ന യുവാവ് ആണ് വിഡിയോയുടെ പിന്നിൽ ഒരുപാട് തവണ പരിശീലനം നടത്തിയ ശേഷമാണ് ഇവർ ഈ ആക്‌ഷൻ രംഗങ്ങൾ പുനരവതരിപ്പിക്കുന്നത്. ഈ ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണത്തിന്റെ മേക്കിങ്ങ് വിഡിയോയും ഇവർ പങ്കുവെച്ചിട്ടുണ്ട്. സുഭാനി ആണ് ഛായാഗ്രഹണം. എഡിറ്റിങ് ലായിഖ്, ആർട്ട് ഡയറക്ടർ വരുൺ.

അതേസമയം കുട്ടി താരങ്ങളെ അഭിനന്ദിച്ച് സിനിമ മേഖലയിൽ നിന്നടക്കം ഒട്ടേറെ പേര് സോഷ്യൽ മീഡിയയിൽ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

cp-webdesk

null
null