Cinemapranthan

ഗോഡ്‌സില്ലയും കിംഗ് കോങ്ങും നേർക്ക് നേർ; സോഷ്യൽ മീഡിയയിൽ തരംഗമായി ട്രെയിലർ

മാർച്ച് 26ന് എച്ച്ബിഓ മാക്സിലൂടെയാണ് ‘ഗോഡ്സില്ല വേഴ്സസ് കിങ് കോങ്’ റിലീസ് ചെയ്യുന്നത്

null

സൂപ്പർ താരങ്ങളെ പോലെ തന്നെ ഏറെ ആരാധകരുള്ളവരാണ് ഗോഡ്‌സില്ലയും കിംഗ് കോങ്ങും. ഇപ്പോഴിതാ ഇരുവരും നേർക്ക് നേർ എത്തുകയാണ്. ആരാധകരെ ആവേശത്തിലാക്കിയ ഗോഡ്‌സില്ലയും കിംഗ് കോങ്ങും ഒന്നിക്കുന്ന പുതിയ ചിത്രം ‘ഗോഡ്സില്ല വേഴ്സസ് കിങ് കോങ്’ ട്രെയിലർ എത്തി.

കിങ് കോങ് സീരിസിലെ 12ാമത്തെ ചിത്രവും ഗോഡ്സില്ല സീരിസിലെ 36ാമത്തെ ചിത്രവുമാണിത്. മാർച്ച് 26ന് എച്ച്ബിഓ മാക്സിലൂടെയാണ് ‘ഗോഡ്സില്ല വേഴ്സസ് കിങ് കോങ്’ പ്രേക്ഷകരിലേക്ക് എത്തുന്നത്. പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ഇരുവരുടെയും ആരാധകർ.

അലക്സാണ്ടർ സ്കർസ്ഗാർഡ്, റെബേക്ക ബാൾ, മിലി ബോബി ബ്രൗൺ എന്നിവരാണ് പ്രധാന താരങ്ങൾ.

cp-webdesk

null

Latest Updates