Cinemapranthan

ഭാവന നായികയായി പുതിയ ചിത്രം; ട്രെയ്‌ലർ പുറത്ത്

ചിത്രത്തിൽ പ്രജ്വല്‍ ദേവ്‍രാജ് ആണ് നായകനായി എത്തുന്നത്

null

ഭാവന നായികയാകുന്ന പുതിയ കന്നഡ ചിത്രം ‘ഇൻസ്‍പെക്ടര്‍ വിക്രം’ ട്രെയ്‌ലർ റിലീസ് ചെയ്തു. ശ്രീ നരസിംഹ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രജ്വല്‍ ദേവ്‍രാജ് ആണ് നായകനായി എത്തുന്നത്. റൊമാന്റിക് ആക്‌ഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ രഘു മുഖര്‍ജി, പ്രദീപ് തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദര്‍ശൻ ചിത്രത്തില്‍ അതിഥി വേഷത്തിലുമെത്തുന്നു.

ഈ വർഷം നാല് കന്നഡ സിനിമകളാണ് ഭാവനയുടേതായി റിലീസിനൊരുങ്ങുന്നത്. 2017ൽ റിലീസ് ചെയ്ത ആദം ജോൺ ആണ് ഭാവന അവസാനമായി അഭിനയിച്ച മലയാള ചിത്രം. വിജയ് സേതുപതിയുടെ 96 ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ആയ 99 ആണ് അവസാനമായി റിലീസ് ചെയ്ത ഭാവന ചിത്രം.

cp-webdesk

null

Latest Updates