Cinemapranthan
null

സൽമാൻഖാന്റെ തീപ്പൊരി ആക്ഷൻ രംഗങ്ങളുമായി ‘രാധെ ദി മോസ്റ്റ് വാണ്ടഡ് ഭായ്’; ട്രെയിലർ കാണാം

തിയറ്ററുകളില്‍ റിലീസ് ചെയ്യുന്ന ദിവസം തന്നെ ഒടിടി പ്ലാറ്റ്ഫോമിലും ചിത്രം എത്തിക്കുന്ന രീതിയാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നത്.

null

സല്‍മാന്‍ ഖാന്‍ നായകനാവുന്ന ‘രാധെ’യുടെ ട്രൈലെർ പുറത്തിറങ്ങി. കഴിഞ്ഞ വര്‍ഷത്തെ ഈദ് റിലീസ് ആയി ചാര്‍ട്ട് ചെയ്‍തിരുന്ന ചിത്രത്തിന്‍റെ റിലീസ് കോവിഡ് സാഹചര്യത്തിൽ ഒരു വര്ഷം നീണ്ടു പോകുകയായിരുന്നു. സൽമാൻ ഖാന്റെ ആക്ഷൻ രംഗങ്ങളാണ് ട്രൈലറിന്റെ ഹൈലൈറ്റ്. കൊറിയന്‍ ചിത്രം ‘ദി ഔട്ട്ലോസി’ന്‍റെ ഒഫിഷ്യല്‍ റീമേക്ക് ആണ് ‘രാധെ ദി മോസ്റ്റ് വാണ്ടഡ് ഭായ്’.

കൊവിഡ് ആദ്യ തരംഗം ഉയര്‍ത്തിയ ഭീതി കുറഞ്ഞതിനു പിന്നാലെ ചിത്രം തിയറ്ററുകളില്‍ത്തന്നെ എത്തുമെന്ന് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കൊവിഡ് രണ്ടാംതരംഗം ഭീതി വിതയ്ക്കുന്ന സാഹചര്യത്തില്‍ റിലീസ് തീയതി മാറ്റുന്നില്ലെങ്കിലും റിലീസിംഗ് രീതിയില്‍ ഒരു മാറ്റം കൊണ്ടുവന്നിരിക്കുകയാണ് അണിയറക്കാര്‍. തിയറ്ററുകളില്‍ റിലീസ് ചെയ്യുന്ന ദിവസം തന്നെ ഒടിടി പ്ലാറ്റ്ഫോമിലും ചിത്രം എത്തിക്കുന്ന രീതിയാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നത്.

പ്രഭുദേവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിഷ പടാനിയാണ് നായിക രണ്‍ദീപ് ഹുദയും ജാക്കി ഷ്രോഫും സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

cp-webdesk

null
null