സുഡാനി ഫ്രം നൈജീരിയയ്ക്കു ശേഷം സക്കരിയ സംവിധാനം ചെയ്യുന്ന “ഹലാൽ ലൗ സ്റ്റോറി”യുടെ ട്രെയിലർ പുറത്ത് വിട്ടൂ. സിനിമക്കുള്ളിലെ സിനിമയുടെ കഥയുമായി ആണ് ചിത്രം എത്തുന്നത് എന്നാണ് ട്രെയിലറിൽ നിന്ന് വ്യക്തമാകുന്നത്.
ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, ഗ്രേസ് ആന്റണി, ഷറഫുദ്ദീൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ഇവർക്കൊപ്പം മറ്റു കഥാപാത്രങ്ങളായി പാർവതി തിരുവോത്ത്, സൗബിൻ ഷാഹിർ എന്നിവരും എത്തുന്നുണ്ട്. സക്കറിയ മുഹമ്മദ് സംവിധാനം ചെയ്ത ഹലാൽ ലൗ സ്റ്റോറി നിർമ്മിച്ചിരിക്കുന്നത് ആഷിക് അബു, ഹർഷാദ് അലി, ജസ്ന ആശിം എന്നിവർ ചേർന്നാണ്. ചിത്രം ആമസോണ്‍ പ്രൈമില്‍ ഒക്ടോബര്‍ 15 ന് വേള്‍ഡ് വൈഡ് റിലീസ് ചെയ്യാനൊരുങ്ങുകയാണ്
ഹലാൽ ലൗ സ്റ്റോറി ട്രെയിലർ കാണാം
വളരെയധികം ആചാരനിഷ്ഠയുള്ള കുടുംബത്തിൽ നിന്നുള്ള ചലച്ചിത്ര നിർമ്മാണത്തിൽ തൽപ്പരനായ തൗഫീക്ക് എന്ന ചെറുപ്പക്കാരനും സമാന ആഗ്രഹമുള്ള തന്റെ സംഘടനാ സുഹൃത്തുക്കളായ റഹീമും ഷെരീഫും സിനിമ ചെയ്യാമെന്ന ആശയവുമായി മുന്നോട്ട് പോകുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്. ചലച്ചിത്രനിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും മതപരമായ മാർഗ്ഗനിർദ്ദേശങ്ങൾ ക്രൂ പാലിക്കുമ്പോൾ വലിയ ആശയക്കുഴപ്പങ്ങൾ സംഭവിക്കുന്നു. ഇത് രസകരമായി അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തിൽ. ചിത്രത്തിന്റെ തിരക്കഥ സക്കരിയയും മുഹ്‌സിൻ പരാരിയും ചേർന്നാണ് രചിച്ചത്. അജയ് മേനോൻ ഛായാഗ്രഹണവും സൈജു ശ്രീധരൻ എഡിറ്റിങ്ങും നിർവ്വഹിക്കുന്ന ചിത്രത്തിൽ ബിജിബാൽ, ഷഹബാസ് അമൻ, റെക്‌സ് വിജയൻ, യാക്‌സൺ ഗാരി പെരേര, നേഹ നായർ എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കുന്നത്.
ALSO READ;
‘എന്റെ അനുവാദമില്ലാതെ എന്റെ കഥ ചിത്രീകരിക്കാൻ ആരെയും അനുവദിക്കില്ല’; കുറുവച്ചൻ: സാങ്കൽപിക കഥാപാത്രമെന്ന് തിരക്കഥാകൃത്ത്