Cinemapranthan
null

“നമുക്ക് കലയിലൂടെ വളരാം”: പരിമിതികൾ ഉണ്ടെന്നു കരുതി വീട്ടിലിരിക്കാൻ പറ്റില്ലല്ലോ; സൂരജ്പറയുന്നു

ജീവിതത്തെക്കുറിച്ചും, കടന്നു വന്ന വഴികളെക്കുറിച്ചും സിനിമാപ്രാന്തന്റെ #CPXTALKS’ലൂടെ സൂരജ് സംസാരിക്കുന്നു.

null

ബുദ്ധിയുറക്കുന്ന പ്രായത്തിൽ അച്ഛൻ അടുത്ത് വിളിച്ചു പറഞ്ഞു, ഇനി നിങ്ങൾ വളരില്ല..ഇത്രയേയുള്ളൂ.. നമുക്ക് കലയിലൂടെ വളരാം”. മിമിക്രി ആർട്ടിസ്റ്റായ അച്ഛനിൽ നിന്ന് പകർന്ന് കിട്ടിയ കഴിവിലൂടെ വളർന്നു വലുതായ സൂരജ് തേലക്കാടിന്റെ വാക്കുകളാണിത്.

‘ആൻഡ്രോയിഡ് കുഞ്ഞപ്പനെ’ പോലെ ഒന്ന് വീട്ടിലും വേണമെന്നു ആഗ്രഹിച്ചിരുന്നു നമ്മളൊക്കെ. അത്രത്തോളം ഇഷ്ടം പിടിച്ചെടുത്ത ഒരു കഥാപാത്രമാണ് ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’. കുഞ്ഞപ്പന്റെ ഉള്ളിൽ ഒരു മനുഷ്യൻ ആയിരുന്നെന്നു ഒരിക്കലും ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.
കലോത്സവ വേദിയിൽ നിന്ന് ടെലിവിഷൻ രംഗത്തേക്കും, പിന്നീട് സിനിമയിലേക്കും എത്തിയ സൂരജ് തന്റെ കലാജീവിത്തെ കുറിച്ച് സംസാരിക്കുകയാണ്. സിനിമ പ്രാന്തന് നൽകിയ പ്രേത്യേക അഭിമുഖത്തിനാണ് താരം തന്റെ വിശേഷങ്ങൾ പങ്കുവെച്ചത്.

കൂടുതൽ വിനോദ വാർത്തകൾക്കും, അഭിമുഖങ്ങൾക്കും സിനിമ പ്രാന്തന്റെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘ആദ്യം നിരാശയുണ്ടായിരുന്നെങ്കിലും പിന്നീട് അത് മാറി’, നമ്മൾ ഇങ്ങനെ ആണ്.. പരിമിതികൾ ഉണ്ട്.. എന്ന് കരുതി വീട്ടിലിരുന്നാൽ കാര്യങ്ങൾ നടന്നു പോകില്ലല്ലോ. ജീവിതം മുന്നോട്ട് പോകണ്ടേ. പിന്നെ മാക്സിമം എക്‌സ്‌പ്ലോർ ചെയ്യുക. ആളുകൾ സ്‌നേഹിക്കുമ്പോൾ ജീവിക്കാൻ ഉള്ള കൊതി കൂടുന്നു ” സൂരജ് പറയുന്നു. ജീവിതത്തെക്കുറിച്ചും, കടന്നു വന്ന വഴികളെക്കുറിച്ചും സിനിമാപ്രാന്തന്റെ #CPXTALKS‘ലൂടെ സൂരജ് സംസാരിക്കുന്നു.

അഭിമുഖം കാണാം;

cp-webdesk

null
null