Cinemapranthan
null

പതിനെട്ടാം വയസ്സിൽ മിസ് ഇന്ത്യ കിരീടത്തിലേക്ക് എത്തിച്ച ഉത്തരം; പ്രിയങ്കയുടെ വീഡിയോ വൈറൽ

മിസ് ഇന്ത്യയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലിലൂടെ ഷെയർ ചെയ്ത വീഡിയോ മിനിറ്റുകൾക്കുള്ളിൽ തന്നെ വൈറൽ ആക്കുകയായിരുന്നു.

null

പതിനെട്ടാം വയസ്സിൽ മിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയ താരമാണ് പ്രിയങ്ക ചോപ്ര. ഇന്ത്യൻ എന്റർടെയിൻമെന്റ് ഇൻഡസ്ട്രിയിൽ രണ്ടു പതിറ്റാണ്ട് പൂർത്തിയാക്കുകയാണ് താരം. 20 വർഷങ്ങൾക്കു മുൻപ് മിസ് ഇന്ത്യ മത്സരത്തിന്റെ അവസാന റൗണ്ടിൽ ജഡ്ജസ് തനിക്കു നേരെ തൊടുത്ത രസകരമായ ചോദ്യത്തിന് പ്രിയങ്ക നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.

മത്സരത്തിന്റെ അവസാനറൗണ്ടിൽ ആതിഥേയനായ രാഹുൽ ശർമയാണ് പ്രിയങ്കയോട് ആ രസകരമായ ചോദ്യം ചോദിച്ചത്. “ഏദൻതോട്ടത്തിലെ പൊലീസ് ഓഫീസറാണ് നിങ്ങളെങ്കിൽ പാപം ചെയ്ത കുറ്റത്തിന് നിങ്ങൾ ആരെയാണ് ശിക്ഷിക്കുക, ആദമിനെയോ ഹവ്വയേയോ സർപ്പത്തെയോ?”

ഞാൻ ഏദൻതോട്ടത്തിലെ പോലീസ് ഉദ്യോഗസ്ഥയായിരുന്നുവെങ്കിൽ, സർപ്പമായെത്തിയ സാത്താനെ ശിക്ഷിക്കും. തിന്മ സൃഷ്ടിക്കപ്പെട്ടതല്ല, ഉത്തേജിപ്പിക്കപ്പെട്ടതാണെന്ന് ഞാൻ വിശ്വസിക്കുന്നു. സാത്താൻ ശരിയാണെന്ന് ഹവ്വ കരുതി, അവൾ അവനെ വിശ്വസിച്ചു. പക്ഷപാതമില്ലാതെ നല്ലതും ചീത്തയും തമ്മിൽ മനസ്സിലാക്കുക എന്നതിനെ കുറിച്ചുള്ള ധാർമ്മികതയാണ് ഇതിൽ നിന്നും നമുക്ക് ലഭിക്കുന്നത്.” എന്നായിരുന്നു പ്രിയങ്കയുടെ ഉത്തരം. മിസ് ഇന്ത്യയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലിലൂടെ ഷെയർ ചെയ്ത വീഡിയോ മിനിറ്റുകൾക്കുള്ളിൽ തന്നെ വൈറൽ ആക്കുകയായിരുന്നു.

cp-webdesk

null
null