Cinemapranthan
null

പ്രേക്ഷകനെ ത്രില്ലടിപ്പിച്ച് “രണ്ടാം കൊരിന്ത്യർ”

സസ്പെൻസ് ത്രില്ലർ ഗണത്തിൽ പെടുന്ന ഒരു ഹൊററർ ചിത്രമാണ് രണ്ടാം കൊരിന്ത്യർ

null

പ്രേക്ഷക ശ്രദ്ധ നേടി മികച്ച പ്രതികരണവുമായി യൂട്യൂബിൽ ട്രെൻഡായി മാറി “രണ്ടാം കൊരിന്ത്യർ”. എല്ലാ തരം പ്രേക്ഷകരെയും ഒരു പോലെ പിടിച്ചിരുത്താൻ കഴിയുന്ന “രണ്ടാം കൊരിന്ത്യർ” സസ്പെൻസ് ത്രില്ലർ ഗണത്തിൽ പെടുന്ന ഒരു ഹൊററർ ചിത്രമാണ്. ഒരു പ്രേക്ഷകനെന്ന നിലയിൽ നിങ്ങളെ തൃപ്തിപ്പെടുത്താൻ കഴിയും “രണ്ടാം കൊരിന്ത്യർ” എന്ന ഹ്രസ്വാചിത്രത്തിന്. വ്യത്യസ്തമായ മേക്കിങ് ആണ് ചിത്രത്തിന്റെ പ്രധാന സവിശേഷതകളിൽ ഒന്ന്. പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ചിത്രം പ്രേക്ഷകനെ നിരാശപ്പെടുത്താതെ ആദ്യാവസാനം വരെ പിടിച്ചിരുത്തും. ആകാംഷയുടെ ആക്കം കൂട്ടാൻ പശ്ചാത്തല സംഗീതം വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. മികവാർന്ന ശബ്ദ സംയോജനം ചിത്രത്തിന്റെ പ്രധാന ഗുണങ്ങളിൽ ഒന്നാവുകയാണ്.

അനുരാഗ് ഉണ്ണികൃഷ്ണൻ ആണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. സഹസംവിധാനം, എഡിറ്റിംഗ്, vfx നിർവ്വഹിച്ചിരിക്കുന്നത് അനന്ത് മനു. സംഗീത സംവിധാനം ആസാദ്. സംവിധാന സഹായി ബിലാൽ അഹമ്മദ്, വിഷ്ണു. പോസ്റ്റർ & ടൈറ്റിൽ ഡിസൈൻ ബൈജു ഡിസൈൻ. സുബിത് ബാബു, ശരത് കുമാർ, പ്രേംദീപ് സുധാകരൻ, സോനാ ബാബു, അനീന യാഗ, അനുരാഗ് ഉണ്ണികൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.

cp-webdesk

null
null