Cinemapranthan

‘കൃഷ്ണൻകുട്ടി പണി തുടങ്ങി’ കഴിഞ്ഞു: ട്രെയിലർ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമത്

തമിഴ് നടൻ മാധവൻ ഉൾപ്പടെ ചിത്രത്തിന്റെ ട്രെയിലറിനെ പ്രശംസിച്ച് ട്വീറ്റ് ചെയ്തിരുന്നു

null

വിഷ്ണു ഉണ്ണികൃഷ്ണനും സാനിയ ഇയ്യപ്പനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘കൃഷ്ണൻകുട്ടി പണി തുടങ്ങി’ എന്ന ചിത്രത്തിന്റെ ട്രെയിലർ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമത് എത്തിയിരിക്കുകയാണ്. വലിയ പ്രതീക്ഷകൾ ഇല്ലാതെ വന്ന ട്രെയിലർ പ്രേക്ഷകരെ ഞെട്ടിക്കുകയായിരുന്നു. ഭയവും ആകാംഷയും നിറച്ച ട്രെയിലർ 12 മണിക്കൂർ പിന്നിടും മുൻപ് തന്നെ ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ്.

‘പൊടിമീശ മുളയ്ക്കണ കാലം’ എന്ന എവർഗ്രീൻ സോങ്ങ് ഒരുക്കിയ സംഗീത സംവിധായകൻ ആനന്ദ് മധുസൂദനൻ ആദ്യമായ് കഥ – തിരക്കഥ – സംഭാഷണവുമൊരുക്കുന്ന ചിത്രമാണ് ‘കൃഷ്ണൻ കുട്ടി പണി തുടങ്ങി’. ചിത്രത്തിന്റെ സംഗീതവും ആനന്ദിന്റെതാണ്. പെപ്പർ കോൺ സ്റ്റുഡിയോസ് എന്ന ബാനറിൽ നോബിൾ ജോസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ സൂരജ് ടോം ആണ്.

മലയാളത്തിന്റെ പ്രിയ താരങ്ങളായ മോഹൻലാൽ,മഞ്ജു വാര്യർ ,ദുൽഖർ സൽമാൻ, ദിലീപ്, ടോവിനോ തോമസ്, മഞ്ജു വാര്യർ, പൃഥ്വിരാജ് തുടങ്ങിയവർ ചേർന്ന് പുറത്ത് വിട്ട ട്രെയിലർ സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. പിന്നീട് തമിഴ് നടൻ മാധവൻ ഉൾപ്പടെ ചിത്രത്തിന്റെ ട്രെയിലറിനെ പ്രശംസിച്ച് ട്വീറ്റ് ചെയ്തിരുന്നു.

ആമസോൺ പ്രൈമിനും നെറ്റ്ഫ്ലിക്സിനും ശേഷം കൂടുതൽ മലയാളം സിനിമകൾ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് ‘സീ ഫൈവ്’ എന്ന ഒ ടി ടി പ്ലാറ്റ്‌ഫോമും. സീ ഫൈവ്’ പ്ലാറ്റ്‌ഫോമിൽ ആണ് ചിത്രം ആദ്യമെത്തുക. തുടർന്ന് ‘സീ കേരളം’ ചാനൽ വഴി വേൾഡ് ടെലിവിഷൻ പ്രീമിയറിലൂടെ ഏപ്രിൽ 11ന് പ്രേക്ഷകരിലേക്ക് എത്തും.

ചിത്രത്തിൻ്റെ ഛായാഗ്രഹണം ജിത്തു ദാമോദറും, സൗണ്ട് ഡിസൈനിംഗ് ബാഹുബലി, പത്മാവത് എന്നീ ചിത്രങ്ങളുടെ സൗണ്ട് ഡിസൈനറും, നാഷണൽ അവാർഡ് ജേതാവുമായ ജെസ്റ്റിൻ ജോസുമാണ്. ഗാനരചന ഹരി നാരായണൻ, എഡിറ്റിംഗ് കിരൺ ദാസ്, പ്രൊഡക്ഷൻ ഡിസൈനർ എം. ബാവ. കോസ്റ്റ്യൂം ഡിസൈൻ ആരതി ഗോപാൽ, മേക്കപ്പ് നജിൽ അഞ്ചൽ, അസോസിയേറ്റ് ഡയറക്ടർ രതീഷ് എസ്, സംഘട്ടന രംഗങ്ങൾ അഷ്‌റഫ്‌ ഗുരുക്കൾ എന്നിവരാണ്. സ്റ്റിൽസ് മഹേഷ്‌ മഹി മഹേശ്വർ. പ്രൊഡക്ഷൻ കൺട്രോളർ റിച്ചാർഡ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അമ്പിളി കോട്ടയം, പബ്ലിസിറ്റി ഡിസൈൻസ് ആർട്ടോ കാർപസ്, പിആർഒ മഞ്ജു ഗോപിനാഥ്.

cp-webdesk

null

Latest Updates