Cinemapranthan

ചിരി പടർത്തി ‘തീവെട്ടി സാമ്രാജ്യം’; മികച്ച പ്രതികരണവുമായി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

പേരിൽ കൗതുകമുണർത്തി എത്തിയ വെബ്‌സീരീസ് കൗതുകവും പൊട്ടിച്ചിരിയും ഉയർത്തുന്നു

null

സമൂഹ മാധ്യമത്തിൽ ശ്രദ്ധ നേടുകയാണ് ഈ ‘തീവെട്ടി സാമ്രാജ്യം’..! മികച്ച പ്രേക്ഷക പ്രശംസയാണ് ‘തീവെട്ടി സാമ്രാജ്യം’ നേടുന്നത്. പേരിൽ കൗതുകമുണർത്തി എത്തിയ വെബ്‌സീരീസ് അക്ഷരാർത്ഥത്തിൽ പ്രേക്ഷകരിലും കൗതുകവും പൊട്ടിച്ചിരിയും ഉയർത്തുന്നു.

നാട്ടിൻപുറത്ത് നടക്കുന്ന കഥാ പരിസരത്തിൽ കുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെ പ്രധാന കഥാപാത്രങ്ങളാവുന്നു. എല്ലാവരും മികച്ച രീതിയിൽ ഈ ചെറിയ ചിത്രത്തിന്റെ ഭാഗമായി മാറുകയാണ് . നാട്ടിൻപുറത്തെ പ്രണയവും, ഗുണ്ടായിസവും, സൗഹൃദവും ഒക്കെ വളരെ മനോഹരമായി തന്നെ ‘തീവെട്ടി സാമ്രാജ്യം’ വരച്ചു കാട്ടുന്നു.

ഷാൻ നവാസ് , ഷംസീർ, ശിവരാജ്, സുനി തുടങ്ങിയവരാണ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഷൈനു ചന്ദ്രഹാസാണ് ‘തീവെട്ടി സാമ്രാജ്യം’ സംവിധാനം ചെയ്യുന്നത്. മനോജ് രാധാകൃഷ്ണനാണ് തിരക്കഥ – സംഭാക്ഷണം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം സുമേഷ് സുകുമാരൻ. റിസാൽ ജെയ്‌നി എഡിറ്റിംഗ് നിർവഹിക്കുന്നു. പശ്ചാത്തല സംഗീതം അബ്ദുൽ അഹദ് അയ്യരിൽ. വസീം അബ്ദുല്ല, ആഷിഖ് മുഹമ്മദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

cp-webdesk

null

Latest Updates