Cinemapranthan
null

40 മില്യന്‍ കാഴ്ച്ചക്കാർ; റെക്കോർഡ് ഇട്ട് ‘മാസ്റ്റർ’ ടീസർ

റിലീസ് ആയി 16 മണിക്കൂറുകൾക്കുള്ളി‍ൽ 1.6 മില്യൻ ലൈക്കുകൾ ആണ് വിഡിയോ നേടിയിരിക്കുന്നത്.

null

വിജയ് നായകനായ ‘മാസ്റ്റർ’ സിനിമയുടെ ടീസർ യൂട്യൂബില്‍ ട്രൻഡിങ്ങ് ആയി തുടരുന്നു. ഇതിനോടകം 40 മില്യൻ വ്യൂ ആണ് ടീസറിന് ലഭിച്ചിട്ടുള്ളത്. നവംബർ 14 നാണ് ടീസര്‍ റിലീസ് ചെയ്തത്.

ചെറിയ കാലയളവിനുള്ളിലാണ് ടീസര്‍ 40 മില്യന്‍‌ എന്ന നേട്ടം സ്വന്തമാക്കിയത്. യൂട്യൂബില്‍ ഏറ്റവുമധികം ലൈക്കുകൾ നേടിയിട്ടുള്ള ടീസറുകളിൽ ഒന്നാണ് മാസ്റ്റേഴ്സിന്റേതെന്നും അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു. റിലീസ് ആയി 16 മണിക്കൂറുകൾക്കുള്ളി‍ൽ 1.6 മില്യൻ ലൈക്കുകൾ ആണ് വിഡിയോ നേടിയിരിക്കുന്നത്.

സമൂഹമാധ്യമങ്ങളിലും #MasterTeaser എന്ന ഹാഷ്ടാഗ് ട്രൻഡിങ്ങ് ആണ്.

ചിത്രത്തിൽ കോളജ് പ്രൊഫസറുടെ വേഷമാണ് വിജയ് അവതരിപ്പിക്കുന്നത്. വിജയ് സേതുപതിയാണ് പ്രതിനായക േവഷത്തിലെത്തുന്നത്. മാളവിക മോഹനൻ, ആൻഡ്രിയ ജെറമിയ, അർജുന്‍ ദാസ്, ശന്തനു ഭാഗ്യരാജ് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

cp-webdesk

null
null