Cinemapranthan

ശ്രദ്ധ നേടി ‘റാഹേൽ’ ഹ്രസ്വചിത്രം

ജോജോ കൊട്ടാരക്കരയാണ് ‘റാഹേൽ’ കഥ, സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്

null

‘റാഹേൽ’ ശക്തമായ ഒരു പേരാണ്. പേര് പോലെ തന്നെ അത്രയേറെ ശക്തമായ ഒരു കഥാപാത്രമാണ് റാഹേൽ അമ്മച്ചിയും. മക്കൾ തിരിഞ്ഞു നോക്കാതെ നടക്കുമ്പോൾ പ്രായമായ പല അമ്മമാരും തകർന്നു പോകാറുണ്ട്. എന്നാൽ തിരിച്ചറിവ് നേടി ജീവിതം ആസ്വദിക്കണം എന്ന തീരുമാനം എടുക്കുമ്പോഴാണ് നമ്മൾ അക്ഷരാർത്ഥത്തിൽ സങ്കടങ്ങളെ അതിജീവിക്കുന്നത്. “റാഹേൽ” എന്ന ഹ്രസ്വചിത്രം മുന്നോട്ട് വെക്കുന്നതും ഇത്തരത്തിലുള്ള ചില തിരിച്ചറിവുകളാണ്. വൃദ്ധ മാതാപിതാക്കളെ തിരിഞ്ഞു പോലും നോക്കാത്ത മക്കൾക്ക് വേണ്ടി കണ്ണീർ പൊഴിക്കാതെ ജീവിതം നമുക്കൊപ്പം നിൽക്കുന്നവർക്കൊപ്പം ആഘോഷിക്കുക.

ജോജോ കൊട്ടാരക്കരയാണ് ‘റാഹേൽ’ കഥ, സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. സാറ എഡ്‌വേർഡ്, അമൽ ഞളിയത്ത്, ബോബി കുര്യാക്കോസ്, അലക്സ് ജോൺ, സപ്ന രാജൻ, സുധിർ കോലത്ത്, വരുൺ ഈപ്പൻ, ജിത്തു ജോബ്, ഡെയ്സി എന്നിവരാണ് ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. സഹ സംവിധാനം മനോജ് രഘുനാഥ്, ഛായാഗ്രഹണം കിരൺ ചന്ദ്രഹാസ, സംഗീതം സുമേഷ് ആനന്ദ്. മലയിലഴികത്ത് ഫിലിമ്സിന്റെ ബാനറിൽ നീതു പി മാത്യു, ജിത്തു ജോബ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

cp-webdesk

null

Latest Updates