Cinemapranthan

പീറ്റർ ഹെയ്‌ൻ സംവിധായകനാവുന്നു; വിയറ്റ്‍നാമീസ് ഭാഷയിൽ ഒരുങ്ങുന്ന ‘സാം ഹോയി’ ടീസർ കാണാം

അടുത്ത വര്‍ഷം ജനുവരി 15ന് ആണ് ചിത്രം റിലീസ് ചെയ്യുക

തെന്നിന്ത്യൻ സിനിമയുടെ പ്രിയപ്പെട്ട ആക്ഷൻ കൊറിയോഗ്രാഫർ പീറ്റർ ഹെയ്‌ൻ സംവിധയകനാകുന്നു. ആക്ഷന് പ്രാധാന്യം നൽകിയൊരുക്കുന്ന ചിത്രത്തിന്റെ ആദ്യ ടീസർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. പീറ്റർ ഹെയ്‌ൻ ഉൾപ്പെടെ ഒട്ടേറെ പേർ പങ്കുവെച്ച ടീസർ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുകയാണ്. മികച്ച ആക്ഷൻ രംഗങ്ങള്‍ തന്നെയാണ് ചിത്രത്തിന്റെ ടീസറിയും ഉൾപ്പെടുത്തിയിരിക്കുന്നത്.

വിയറ്റ്‍നാമീസ് ഭാഷയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് സാം ഹോയി എന്നാണ്. ബിൻ, ആൻ തു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ബോക്സറുടെ ജീവിതവുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ പ്രമേയം. അടുത്ത വര്‍ഷം ജനുവരി 15ന് ആണ് ചിത്രം റിലീസ് ചെയ്യുക
ഒടിയന്റെയടക്കം ചിത്രങ്ങള്‍ക്ക് പശ്ചാത്തലസംഗീതം ചെയ്‍ത സാം സി എസ് ആണ് സാം ഹോയിയുടെ സംഗീതം. ഇന്ത്യ ചൈന വിയറ്റ്നാം എന്നിങ്ങനെ ഒട്ടേറെ രാജ്യങ്ങളി ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്.

മലയാളത്തിൽ തരംഗമായി മാറിയ പുലിമുരുഗൻ അടക്കം ഒട്ടേറെ ചിത്രങ്ങളുടെ ആക്ഷൻ കൊറിയോഗ്രാഫറായ പീറ്റർ ഹെയ്‌ൻ സംവിധയകന്റെ തൊപ്പിയണിയുമ്പോൾ ഒട്ടേറെ പ്രതീക്ഷയോടെയാണ് ആരാധകരുടെ കാത്തിരിപ്പ്.

cp-webdesk