Cinemapranthan

“ആക്ഷൻ ഹീറോ ബിജുവിൽ കണ്ട ഓട്ടോ കുമാറല്ല സാജൻ പള്ളുരുത്തി”: CP X TALKS

പുതിയ തലമുറക്ക് ഓട്ടോ കുമാറിനെ മാത്രമാണ് അറിയാവുന്നതെന്നും എന്നാൽ അതല്ല യഥാർത്ഥ സാജൻ പള്ളുരുത്തി എന്ന് പറയുകയാണ് അദ്ദേഹം . സിനിമ പ്രാന്തന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.


ഒട്ടേറെ സ്റ്റേജ് ഷോകളിലൂടേയും, സിനിമകളിലൂടെയും മലയാളികൾക്ക് പ്രിയപ്പെട്ട കലാകാരനായി മാറിയ താരമാണ് സാജൻ പള്ളുരുത്തി. സിനിമ പേരുകൾ കൊണ്ടുള്ള പാട്ടുകളും , താരങ്ങളുടെ സിനിമാപേരുകൾ ചേർത്തുള്ള അതി വേഗതയുള്ള സംസാരവുമെല്ലാം സാജൻ പള്ളുരുത്തി എന്ന കലാകാരന്റെ എന്നും ഓർക്കുന്ന നമ്പറുകളാണ്. കലാജീവിതത്തിന്റെ 34 വർഷങ്ങൾ പിന്നിടുകയാണ് അദ്ദേഹം.

വളരെ വേഗതിയിൽ സംസാരിച്ചുകൊണ്ടിരുന്നു താരത്തെ വളരെ പതുക്കെ സംസാരിപ്പിച്ച ഒരു ചിത്രമായിരുന്നു ആക്ഷൻ ഹീറോ ബിജുവും അതിലെ ഓട്ടോ കുമാർ എന്ന കഥാപാത്രവും. പുതിയ തലമുറക്ക് ഓട്ടോ കുമാറിനെ മാത്രമാണ് അറിയാവുന്നതെന്നും എന്നാൽ അതല്ല യഥാർത്ഥ സാജൻ പള്ളുരുത്തി എന്ന് പറയുകയാണ് അദ്ദേഹം . സിനിമ പ്രാന്തന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഏറെ ശ്രദ്ധേയമായ ഓട്ടോ കുമാർ എന്ന കഥാപാത്രത്തിന്റെ രണ്ടാം വരവിനെ കുറിച്ചും അഭിമുഖത്തിൽ സംസാരിച്ചു. ‘ചെണ്ട’ എന്ന വെബ് സീരിസിലൂടെയാണ് ഈ കഥാപാത്രം വീണ്ടും എത്തുന്നത്. ഓട്ടോ കുമാർ യഥാർത്ഥത്തിൽ ജീവിച്ചിരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

അഭിമുഖം കാണാം:

cp-webdesk