Cinemapranthan

മോഹൻലാൽ നായകൻ, സംവിധാനം ദിലീഷ് പോത്തൻ, രചന ശ്യാം പുഷ്കരൻ; ഒടുവിൽ അത് സംഭവിക്കുന്നു

ലാലേട്ടനും ദിലീഷ് പോത്തനും ആദ്യമായി ഒന്നിക്കുന്നു! ശ്യാം പുഷ്കരന്റെ തിരക്കഥയിൽ ഷിബു ബേബി ജോൺ നിർമ്മിക്കുന്നു

മലയാളത്തിന്റെ വിസ്മയം മോഹൻലിനൊപ്പം കരുത്തുറ്റ സിനിമകളുടെ അകക്കാമ്പ് അറിയുന്ന സംവിധായകൻ ദിലീഷ് പോത്തനും തിരക്കഥാകൃത്ത് ശ്യാം പുഷ്കരനും ഒന്നിക്കുന്ന സിനിമയുടെ ടൈറ്റിൽ റിലീസ് ചെയ്തു. ‘നെടുങ്കണ്ടം മിറാക്കിൾ’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ മോഹൻലാൽ പങ്കുവച്ചു. ശ്യാം പുഷ്കരനൊപ്പം പോൾസൺ സ്കറിയയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഷൈജു ഖാലിദാണ് ക്യാമറ. സംഗീതം നിർവഹിക്കുന്നത് സുഷിൻ ശ്യാമും എഡിറ്റർ സൈജു ശ്രീധരനുമാണ്.

മലയാള സിനിമയിലെ പ്രഗൽഭർ ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ അജയൻ ചാലിശ്ശേരി ആണ്. കോസ്റ്റ്യൂംസ് മഷർ ഹംസയും മേക്കപ്പ് റോണക്സ് സേവ്യറുമാണ്. ജോൺ മേരി ക്രിയേറ്റീവിന്റെ ബാനറിൽ അച്ചു ബേബി ജോൺ ആണ് ചിത്രം നിർമിക്കുന്നത്. ഭാവന റിലീസ് ആണ് ചിത്രത്തിന്റെ വിതരണം. തിരുവനന്തപുരം, ഇടുക്കി, ചെന്നൈ എന്നിവിടങ്ങളിലായിട്ടായിരിക്കും ചിത്രീകരണം.

അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ദിലീഷ് പോത്തൻ സംവിധായക കുപ്പായം അണിയുന്നത്. അതും മോഹൻലാൽ കേന്ദ്രകഥാപാത്രമാകുന്ന ചിത്രമാകുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്. ദിലീഷ് പോത്തന്റെ അടുത്ത സിനിമ ഒരു മോഹൻലാൽ ചിത്രമാകുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും അവയൊന്നും സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ ആ സ്വപ്നസിനിമ യാഥാർഥ്യമാവുകയാണെന്ന് അറിയിച്ച് മോഹൻലാൽ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

cp-webdesk

null