Cinemapranthan

ഞാൻ സംവിധാനം ചെയ്തിരുന്നെങ്കിൽ ഹേരാ ഫേരി 3 ദുരന്ധറിനേക്കാൾ വലിയ ഹിറ്റാക്കുമായിരുന്നു!” തുറന്നുപറഞ്ഞ് പ്രിയദർശൻ

ഹേരാ ഫേരി 3 തന്റെ സ്വപ്ന പ്രൊജക്റ്റായ ‘ദുരന്ധറിനേക്കാൾ’ വലിയ ഹിറ്റാക്കാൻ കഴിയുമായിരുന്നെന്ന് വ്യക്തമാക്കിയ പ്രിയദർശൻ, നിർമാതാവിൽ നിന്ന് നേരിട്ട അപമാനങ്ങളെക്കുറിച്ച് തുറന്നുപറയുന്നു.

ബോളിവുഡിലെ എക്കാലത്തെയും വലിയ കോമഡി ക്ലാസിക്കായ ‘ഹേരാ ഫേരി’യുടെ മൂന്നാം ഭാഗത്തെക്കുറിച്ച് സംസാരിക്കവെ, നിർമാതാക്കളിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന കടുത്ത അപമാനങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മാസ്റ്റർ ഡയറക്ടർ പ്രിയദർശൻ. അക്ഷയ് കുമാർ, സുനിൽ ഷെട്ടി, പരേഷ് റാവൽ എന്നിവരുടെ ആവശ്യപ്രകാരം താൻ ഒരു മികച്ച കഥ തയാറാക്കി അവരെ ആവേശം കൊള്ളിച്ചിരുന്നതാണെന്നും, എന്നാൽ നിർമാതാവ് ഫിറോസ് നാദിയാദ്വാല തന്നെ നിരന്തരം അപമാനിച്ചതിനാലാണ് പ്രൊജക്റ്റിൽ നിന്ന് മാറിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ആദ്യ ഭാഗം ഒരു പാവപ്പെട്ടവന്റെ സിനിമ പോലെയാണ് താൻ എടുത്തതെന്ന് നിർമാതാവ് ആക്ഷേപിച്ചതായി പറഞ്ഞ പ്രിയദർശൻ, താൻ സംവിധാനം ചെയ്തിരുന്നെങ്കിൽ തന്റെ സ്വപ്ന പ്രൊജക്റ്റായ ‘ദുരന്ധറിനേക്കാൾ’ വലിയ ഹിറ്റായി ഈ ഫ്രാഞ്ചൈസിയെ മാറ്റാൻ കഴിയുമായിരുന്നുവെന്ന് വ്യക്തമാക്കി. ഒട്ടനവധി നിയമപ്രശ്നങ്ങൾ ഉള്ളതിനാൽ ഈ കോമ്പിനേഷൻ ഇനി ഒരുമിച്ച് കാണാൻ സാധിച്ചേക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, “ഹേരാ ഫേരി ജനിച്ചു, രണ്ടാം ഭാഗമായ ഫിർ ഹേരാ ഫേരിക്ക് സുഖമില്ലാതായി, ഇനി വരാനിരിക്കുന്ന ഹേരാ ഫേരി 3 മരിച്ച നിലയിലാകും” എന്നും കൂട്ടിച്ചേർത്തു.

cp-webdesk

null