Cinemapranthan

സമാധാനപരമായ പ്രതിഷേധത്തെ ഇങ്ങനെയല്ല നേരിടേണ്ടത്, ജനാധിപത്യത്തിലുള്ള വിശ്വാസം ചോർന്നുപോകുന്നു – ടൊവിനോ

യുവാക്കൾക്കുനേരെയുണ്ടായ പോലീസ് അക്രമത്തിൽ ശക്തമായ വിയോജിപ്പുമായി ടൊവിനോ തോമസ്.

പരീക്ഷാ വീഴ്ചകൾക്കെതിരെ സമരം ചെയ്ത യുവാക്കൾക്കുനേരെയുണ്ടായ പോലീസ് നടപടിയെ രൂക്ഷമായ ഭാഷയിൽ അപലപിച്ച് നടൻ ടൊവിനോ തോമസ്. വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ അടിത്തറയാണെന്നും സമാധാനപരമായ പ്രതിഷേധങ്ങളെ ലാത്തിയും കണ്ണീർവാതകവും കൊണ്ട് നേരിടുന്നത് ഭാവി തലമുറയെ ചവിട്ടിമെതിക്കുന്നതിന് തുല്യമാണെന്നും താരം തന്റെ ഇൻസ്റ്റഗ്രാം കുറപ്പിലൂടെ വ്യക്തമാക്കി.

“എന്റെ രാഷ്ട്രീയം മനുഷ്യത്വമാണ്, എന്റെ വിശ്വാസം സമാധാനവും. ഈ വിദ്യാർഥികൾ ചെയ്ത തെറ്റെന്താണ്? അവർ പൊതുമുതൽ നശിപ്പിച്ചോ? അക്രമം അഴിച്ചുവിട്ടോ?” എന്ന് ടൊവിനോ ചോദിക്കുന്നു. നീതിയുക്തമായ കാരണങ്ങൾക്കായി സമാധാനപരമായി തെരുവിലിറങ്ങുന്ന ഓരോ വ്യക്തിക്കും താൻ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും, സ്വന്തം ദേശീയബോധത്തെ ചോദ്യം ചെയ്യുന്നവർക്ക് മറുപടിയായി “നിങ്ങളെക്കാൾ നന്നായി എനിക്കെന്നെ അറിയാം” എന്നും ടൊവിനോ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന വിദ്യാർഥികളുടെ പാർലമെന്റ് മാർച്ചിലെ പോലീസ് ലത്തിച്ചാർജിനും നടപടികൾക്കുമെതിരെയാണ് താരത്തിന്റെ ഈ ശക്തമായ പ്രതികരണം.

cp-webdesk

null