Cinemapranthan

നരസിംഹത്തിന് ആറാട്ടിന്റെ താളം നൽകിയാൽ; വൈറൽ ടീസർ കാണാം

പുലിമുരുകനുശേഷം ഉദയകൃഷ്ണയുടെ രചനയില്‍ മോഹൻലാൽ നായകനാകുന്ന ചിത്രമാണ് ‘ആറാട്ട്’. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ബിജിഎം നരസിംഹം എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ ടീസറില്‍ ഉള്‍പ്പെടുത്തി ഒരുക്കിയ ഒരു ടീസർ ഏറെ ശ്രദ്ധേയമാവുകയാണ്.

അമല്‍ മന്മഥനാണ് മോഹന്‍ലാല്‍-ഷാജി കൈലാസ് ടീമിന്റെ നരസിംഹത്തിന് ആറാട്ടിന്റെ താളത്തില്‍ പുതിയ ടീസര്‍ ഒരുക്കിയിരിക്കുന്നത്. ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ഒരു മാസ്സ് എന്റെർറ്റൈനർ ആണ്. നെയ്യാറ്റിന്‍കരയില്‍ നിന്ന് പാലക്കാട് എത്തുന്ന ഗോപന്റെ കഥയാണ് ആറാട്ട്. തെന്നിന്ത്യന്‍ സൂപ്പര്‍ താരം ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തിലെ നായിക. നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, തുടങ്ങിയവർ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു.

cp-webdesk