Cinemapranthan
null

ആർദ്രമായ മാതൃത്വവും അനാഥമായ ജീവിതവും ഒരേ കാഴ്ചയാവുന്ന ‘ശാന്തം’ പ്രേക്ഷക ശ്രദ്ധ നേടുന്നു

എം ജയചന്ദ്രന്റെ ഈണവും സിതാരയുടെ ആലാപനവും ആണ് ‘ശാന്തം’ അത്രമേൽ ഹൃദയത്തിൽ ചേർന്ന് പോകുന്നത്

null

ഒരു അമ്മയും മകനും തമ്മിലുള്ള ആത്മബന്ധം ഹൃദയസ്പർശിയായി പറയുന്ന “ശാന്തം” മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയാണ്. നമുക്ക് ചുറ്റിലുമെവിടെയൊക്കെയോ നടക്കുന്ന യഥാർത്ഥ കഥയാണ് ശാന്തം. പലപ്പോഴും നമ്മളറിയാത്ത കഥ.

ഒരു കനാലിനു സമീപത്തായി ഒരു ഓലക്കുടിലിൽ കഴിയുന്ന അമ്മയും മകനും.. ആരോരുമില്ലാതെ വളർന്ന അവന് അമ്മ മാത്രമായിരുന്നു എല്ലാം.. ഒരിക്കൽ അമ്മയും മരിച്ചു പോകുമ്പോൾ തനിച്ചായി പോകുന്ന ആ മകന്റെ വ്യഥയും നിസ്സഹായതയും ഒരൊറ്റ ഗാനത്തിലൂടെ കാണിക്കുകയാണ് ‘ശാന്തം’.

‘ശാന്തം’ അത്രയേറെ ഹൃദയത്തിൽ കൊള്ളുന്നത് സിതാര കൃഷ്ണകുമാറിന്റെ ദുഃഖം സ്വരമായി മാറിയത് കൊണ്ടാവാം.. എം ജയചന്ദ്രന്റെ ഈണവും സിതാരയുടെ ആലാപനവും ആണ് ‘ശാന്തം’ അത്രമേൽ ഹൃദയത്തിൽ ചേർന്ന് പോകുന്നത്.. ജോമി തോമസ് കുര്യന്റെ വരികൾ ഇത്രയും ആഴത്തിൽ പ്രേക്ഷക ഹൃദയത്തെ കീഴടക്കുമെന്ന് കരുതിയില്ല. തോമസ് സെബാസ്റ്റ്യൻ ആണ് ‘ശാന്തം’ സംവിധാനം ചെയ്തിരിക്കുന്നത് . ഛായാഗ്രഹണം അനന്തു ചന്ദ്രസാബു.സംഗീതം എം. ജയചന്ദ്രൻ.

cp-webdesk

null
null