Cinemapranthan
null

സമൂഹ മാധ്യമത്തിൽ വൈറലായി ‘കൊഞ്ചി സിരിക്കും’ സംഗീത ആൽബം

നിരവധി പേരാണ് ആൽബം പങ്ക് വെച്ചിരിക്കുന്നത്

null

പൂർണമായും അയർലണ്ടിൽ ചിത്രീകരിച്ച ‘കൊഞ്ചി സിരിക്കും..’ എന്ന തമിഴ് മ്യൂസിക് വീഡിയോ ശ്രദ്ധ നേടുന്നു. മികച്ച ദൃശ്യ ചാരുതയിൽ ഒരുക്കിയ മ്യൂസിക് വീഡിയോ സമൂഹ മാധ്യമത്തിൽ വൈറലായി മാറിയിരിക്കുകയാണ്. അതി മനോഹരമായ താളത്തിൽ ഒട്ടും തന്നെ മുഷിപ്പിക്കാതെ പ്രേക്ഷകരെ പിടിച്ചിരുത്താൻ ‘കൊഞ്ചി സിരിക്കും’ സംഗീത ആൽബത്തിന് കഴിഞ്ഞിട്ടുണ്ട്. നിരവധി പേരാണ് ആൽബം പങ്ക് വെച്ചിരിക്കുന്നത്.

വിനോദ് വേണുവിന്റെ വരികൾക്ക് ഫോർ മ്യൂസിക് ആണ് സംഗീതം നൽകിയിരിക്കുന്നത്. സാനി സാമുവൽ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഫോർ മ്യൂസിക് ആണ് ആൽബത്തിന്റെ ആശയം രൂപകൽപ്പന. ഷിജു ലൈവ്, അജിത് കേശവൻ, ടോബി വർഗീസ്, റിമ്മി തച്ചിരേത് എന്നിവർ ചേർന്നാണ് ക്യാമറ ചെയ്തിരിക്കുന്നത്. ഹെലിക്യാം റാസിക്ക് ഫാരേത് തോമസ്. എഡിറ്റിംഗ് കിരൺ വിജയ്. അസിസ്റ്റന്റ് എഡിറ്റർ സോനു ഇന്നസെന്റ്.

cp-webdesk

null
null