Cinemapranthan

മൂന്ന് മില്യൺ കാഴ്ച്ചക്കാരുമായി ‘വർത്തമാനത്തിലെ’ ആദ്യ ഗാനം പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുന്നു

മനോഹരമായ ദൃശ്യ ചാരുതയിൽ എത്തുന്ന ഗാനം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു

null

പാർവതി തിരുവോത്തും റോഷനും പ്രധാന വേഷത്തിലെത്തുന്ന ‘വർത്തമാനം’ ചിത്രത്തിലെ ആദ്യ ഗാനമായ ‘സിന്ദഗി’ മൂന്ന് മില്യൺ കാഴ്ച്ചക്കാരുമായി സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ‘സിന്ദഗി’ എന്ന് തുടങ്ങുന്ന ഗാനം വിശാൽ ജോൺസൺ ആണ് രചിച്ചിരിക്കുന്നത്. ഹിഷാം അബ്‌ദുൾ വഹാബ് ആണ് സംഗീതം. മെറിൻ ഗ്രിഗറി ആണ് ആലാപനം. മനോഹരമായ ദൃശ്യ ചാരുതയിൽ എത്തുന്ന ഗാനം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന ‘വർത്തമാനം’ ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ആര്യാടന്‍ ഷൗക്കത്തിന്‍റേതാണ്. ചിത്രത്തിന്‍റെ നിര്‍മ്മാണ പങ്കാളി കൂടിയാണ് ആര്യാടന്‍ ഷൗക്കത്ത്. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ‘വര്‍ത്തമാനം’ മാർച്ച് 12 ന് തിയേറ്റില്‍ റിലീസ് ചെയ്യും. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ ആണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിന് കേന്ദ്ര സർക്കാർ ആദ്യം സെൻസറിങ് അനുമതി നിഷേധിച്ചിരുന്നു. എന്നാൽ പിന്നീട് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് റിവൈസിങ് കമ്മിറ്റി പ്രവര്‍ത്തനാനുമതി നല്‍കി. കുടുംബ പ്രേക്ഷകര്‍ക്കും എല്ലാ ചലച്ചിത്ര ആസ്വാദകര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ചിത്രമാണ് വര്‍ത്തമാനം. ഒരു പാന്‍ ഇന്ത്യ മൂവി എന്നു വേണമെങ്കില്‍ വര്‍ത്തമാനത്തെ വിശേഷിപ്പിക്കാമെന്നും സംവിധായകന്‍ പറഞ്ഞു.

സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുള്‍ റഹ്മാനെ കുറിച്ച് ഗവേഷണം നടത്തുവാനായി ഡല്‍ഹിയിലെ ഒരു യൂണിവേഴ്സിറ്റിയിലേക്കു യാത്രതിരിച്ച മലബാറില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് ‘വര്‍ത്തമാന’ത്തിന്‍റെ പ്രമേയം. സമകാലിക ഇന്ത്യന്‍ സമൂഹം നേരിടുന്ന രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ‘ഫൈസാ സൂഫിയ’ എന്ന ഗവേഷക വിദ്യാര്‍ഥിനിയുടെ കഥാപാത്രമാണ് പാര്‍വ്വതിയുടേത്.

cp-webdesk

null

Latest Updates