Cinemapranthan
null

പറക്കാന്‍ തയ്യാറായി സൂര്യ;സൂരറൈ പൊട്രു ട്രെയിലര്‍

സൂര്യ നായകനാകുന്ന ചിത്രത്തില്‍ മലയാളി താരം അപര്‍ണ ബാലമുരളിയാണ് നായിക.മോഹൻ ബാബു , പരേഷ് റാവൽ, എന്നിവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ചിത്രം ആമസോണ്‍ പ്രൈം വഴിയാണ് റിലീസിനെത്തുന്നത്.

null

സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൂര്യയോടൊപ്പം മോഹൻ ബാബു , പരേഷ് റാവൽ, അപർണ ബാലമുരളി  എന്നിവർ  പ്രധാന വേഷത്തിൽ അഭിനയിക്കുന്ന  ചിത്രം ആമസോണ്‍ പ്രൈം വഴിയാണ് റിലീസിനെത്തുന്നത്.

എയര്‍ ഡെക്കാണ്‍ എന്ന ആഭ്യന്തര വിമാന സര്‍വീസസിന്റെ സ്ഥാപകന്‍ ജി.ആര്‍. ഗോപിനാഥിന്റെ ജീവിതം ആസപ്ദമാക്കിയുള്ള സിനിമയാണ് ‘സൂരറൈ പൊട്രു’. സംവിധായിക  സുധ കൊങ്കരുവും കൊങ്കരുവും ശാലിനി ഉഷ ദേവിയും ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്. സൂര്യയുടെ 2 ഡി എന്റര്‍ടെയിന്‍മെന്റ്‌സും ഗുനീത് മോങ്കയുടെ ശിഖായ എന്റര്‍ടെയിന്‍മെന്റ്‌സും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. ഇത് ‘ആകാശം നീ ഹദ്ധു’ എന്ന പേരില്‍ തെലുങ്കിലും മൊഴിമാറ്റും ചെയ്യുന്നുണ്ട്ഇ.ന്ത്യ ഉള്‍പ്പെടെ 200-ലേറെ രാജ്യങ്ങളിലെ പ്രൈം അംഗങ്ങള്‍ക്ക് നവംബർ 12  മുതൽ തമിഴിലും അതുപോലെ തെലുങ്ക്, കന്നഡ, മലയാളത്തിലുമായി (മൂന്ന് ഭാഷകളിൽ ഡബ് ചെയ്ത) ചിത്രം ആമസോൺ പ്രൈം വിഡിയോയിലൂടെ കാണാൻ സാധിക്കും.

ഉര്‍വശി, ജാക്കി ഷ്രോഫ്, പരേഷ് റാവല്‍, കരുണാസ്, വിവേക് പ്രസന്ന, കാളി വെങ്കട് എന്നിവരും സിനിമയില്‍ അണിനിരക്കുന്നുണ്ട്. നികേഷ് ബോമ്മി റെഡ്ഡിയാണ് ഛായാഗ്രഹണം.

cp-webdesk

null
null