Cinemapranthan

വ്യത്യസ്ത മേക്കോവറിൽ ലെന; 1 ലക്ഷം കാഴ്ചക്കാരുമായി ‘ഉൻ കാതൽ ഇരുന്താൽ’ ട്രെയിലർ

null

ലെന വ്യത്യസ്തമായ മേക്കോവറിൽ എത്തുന്ന ‘ഉൻ കാതൽ ഇരുന്താൽ’ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ശ്രീകാന്ത്, മഖ്ബൂല്‍ സല്‍മാന്‍, ചന്ദ്രിക രവി, ലെന എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ കഥ – സംവിധാനം ഹാഷിം മരിയ്ക്കാര്‍ ആണ്. നടന്‍ ആര്യയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്തത്.

റിയാസ് ഖാന്‍, വയ്യാപുരി, അന്‍സില്‍, കാപ്പാന്‍ ഫെയിം ചിരാഗ് ജനി, ജെൻസൺ, ക്രെയിൻ മനോഹർ, ഹര്‍ഷിക പൂനച്ച, സോന ഹെെഡൻ, കസ്തൂരി, ശ്രേയ രമേശ്, സാക്ഷി ദ്വിവേദി, ഗായത്രി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

മരിയ്ക്കാര്‍ ആർട്സിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് സജിത്ത് മേനോന്‍ ആണ്. പ്രഭാകരൻ അമുദൻ, കൺമണി എന്നിവരാണ് ഗാനരചന. സംഗീതം മൻസൂർ അഹമ്മദ്. ആന്‍റണി ദാസൻ, കാർത്തിക്, മാനസി എന്നിവരാണ് ഗാനം ആലപിക്കുന്നത്. കല അർക്കൻ എസ് കർമ്മ, മേക്കപ്പ് പ്രദീപ് രംഗൻ, വസ്ത്രാലങ്കാരം ശാന്തി കൃഷ്ണ, സ്റ്റിൽസ് വിദ്യാസാഗർ, എഡിറ്റർ സായ് സുരേഷ്, നൃത്തം രമേഷ്‌, ആക്ഷൻ റൺ രവി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സുനിൽ പേട്ട, വാർത്ത പ്രചരണം എ എസ് ദിനേശ് എന്നിവരാണ്.

cp-webdesk

null