Cinemapranthan
null

പ്രിയങ്ക ചോപ്രയുടെ ‘വൈറ്റ് ടൈഗർ’; ട്രെയിലർ പുറത്തിറങ്ങി

അരവിന്ദ് അഡിഗയുടെ അതേ പേരില്‍ പുറത്തിറങ്ങിയ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്

null

ബോളിവുഡ് നടി പ്രിയങ്ക ചോപ്ര പ്രധാനവേഷത്തിലെത്തുന്ന ‘ദ് വൈറ്റ് ടൈഗർ’ ട്രെയിലർ എത്തി. രാജ്കുമാര്‍ റാവു, പുതുമുഖമായ ആദർശ് ഗൗരവ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. രാമിണ്‍ ബഹ്റാനിയാണ് സംവിധാനം. അരവിന്ദ് അഡിഗയുടെ അതേ പേരില്‍ പുറത്തിറങ്ങിയ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

പ്രിയങ്ക ചോപ്ര അഭിനയിക്കുന്ന പുതിയ ഹോളിവുഡ് ചിത്രം പ്രഖ്യാപിച്ചു. ‘ടെക്സ്റ്റ് ഫോര്‍ യു’ എന്നാണ് ചിത്രത്തിന് തല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. ജിം സ്റ്റോറേജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചലച്ചിത്ര – ടെലിവിഷന്‍ താരമായ സാം ഹ്യൂഗനും പ്രമുഖ കനേഡിയന്‍ ഗായികയായ സെലീന്‍ ഡിയോണും ചിത്രത്തിലുണ്ട്.

മാട്രിക്സ് -4 , വീ ക്യാൻ ബി ഹീറോ തുടങ്ങിയ ചിത്രങ്ങളാണ് പ്രിയങ്കയുടേതായി റിലീസിന് കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രങ്ങൾ. ദി സ്കൈ ഈസ് പിങ്ക് ആണ് പോയ വര്‍ഷം പുറത്തിറങ്ങിയ പ്രിയങ്കയുടെ ഏക ഹോളിവുഡ് ചിത്രം. ബേ വാച്ച്, ഇസ് ഇറ്റ് റൊമാന്റിക് എന്നീ ഹോളിവുഡ് സിനിമകളിലും പ്രിയങ്ക ചോപ്ര അഭിനയിച്ചിട്ടുണ്ട്. ഹോളിവുഡില്‍ വീണ്ടും അഭിനയിക്കുന്നതിന്റെ ആവേശം പ്രിയങ്ക ചോപ്ര അറിയിച്ചിട്ടുണ്ട്. റൊമാന്‍റിക് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് ‘ടെക്സ്റ്റ് ഫോര്‍ യു’. ഭര്‍ത്താവ് നിക് ജൊനസുമായി സംഗീതം പ്രമേയമായ ഒരു ഷോയും പ്രിയങ്ക ചോപ്ര പ്രഖ്യാപിച്ചിട്ടുണ്ട്.

cp-webdesk

null
null