അടുക്കളപ്പണി സ്ത്രീകൾക്ക് മാത്രം പറഞ്ഞിട്ടുള്ളതല്ല എന്ന തിരിച്ചറിവ് ഉണ്ടാകുന്നത് എപ്പോഴും നല്ലതാണ്. ‘വെറുതെ ആണ് ഭാര്യ’ എന്ന തോന്നലാണ് പലർക്കും. ഈ ചിന്തയും സമീപനവും മാറേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഇനിയും സ്ത്രീകളെ വെറുമൊരു അടുക്കള ഉപകരണമായി മാത്രം കാണാതെ വീട്ടുജോലിയിലും അവർക്കൊപ്പം തുല്യ ഉത്തരവാദിത്വം ആണുങ്ങൾക്ക് ഉണ്ടെന്ന് പറഞ്ഞു വെക്കുന്നിടത്താണ്
”വെറുതെ ആണോ ഭാര്യ” എന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നതും.
ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ”വെറുതെ ആണോ ഭാര്യ” കാലിക പ്രസക്തിയുള്ള പ്രമേയമാണ് നർമ്മരൂപേണ അവതരിപ്പിച്ചിരിക്കുന്നത്. പ്രേക്ഷകർക്കിടയിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രത്തിന്റെ തിരക്കഥ – സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് അനിരുദ്ധ് ബാലഗോപാൽ ആണ്. ഷമ്മു, ഷിജു എന്നിവർക്കൊപ്പം അനിരുദ്ധ് ബാലഗോപാലും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. പശ്ചാത്തല സംഗീതം അരുൺ കൊട്ടാരം മീഡിയ ഫാക്ടറി.