Cinemapranthan
null

“വരയൻ” പ്രോമോ സോങ് പുറത്തിറങ്ങി.

null

സിജു വിൽസൺ – ലിയോണ ലീഷോ എന്നിവർ നായകനും നായികയുമായെത്തുന്ന ചിത്രം “വരയൻ” പ്രോമോ സോങ് പുറത്തിറങ്ങി. ബി കെ ഹരി നാരായണൻ രചിച്ച് പ്രകാശ് അലക്സ് സംഗീതം നൽകിയ “ഏദനിൽ മധു നിറയും” എന്ന ഗാനത്തിന്റെ പ്രമോയാണ് സത്യം ഓഡിയോസിന്റെ യുട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തത്. ഗാനം ആലപിച്ചിരിക്കുന്നത് സന മൊയ്തൂട്ടിയാണ്. സനയാണ് പ്രോമോയിൽ അഭിനയിച്ചിരിക്കുന്നത്. നാല് മനോഹര ഗാനങ്ങളാണ് ഈ ചിത്രത്തിൽ ഉള്ളത്. ഗാനങ്ങൾ കോറിയോഗ്രാഫി ചെയ്തിരിക്കുന്നത്. പ്രസന്ന മാസ്റ്റരാണ്.

ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ കഥ തിരക്കഥ സംഭാക്ഷണം എന്നിവ രചിച്ചിരിക്കുന്നത് ഡാനി കപ്പൂച്ചിന്‍ ആണ്. മണിയൻപിള്ള രാജു, വിജയരാഘവൻ, ജോയ് മാത്യു, ബിന്ദു പണിക്കർ, ജയശങ്കർ, ജൂഡ് ആന്റണി, അരിസ്റ്റോ സുരേഷ്, ആദിനാഥ് ശശി,ഏഴുപുന്ന ബിജു,ഡാവിഞ്ചി,സുധാകരന്‍ കെ പി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഛായാഗ്രഹണം രജീഷ് രാമന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബിനു മുരളി, പ്രൊജക്റ്റ് ഡിസെെന്‍-ജോജി ജോസഫ്, കല-നാഥന്‍ മണ്ണൂര്‍, മേക്കപ്പ്-സിനൂപ് രാജ്, വസ്ത്രാലങ്കാരം-സമീറ സനീഷ്, സ്റ്റില്‍സ്-ജിയോ ജോമി, പരസ്യക്കല-യെല്ലോ ടൂത്ത്, എഡിറ്റര്‍-ജോണ്‍ക്കുട്ടി,
ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-കൃഷ്ണ കുമാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍-ഷമീര്‍, കിരണ്‍, ആശ,എെറീഷ്, നൃത്തം-പ്രസന്ന സുജിത്, ആക്ഷന്‍-ആല്‍വിന്‍ അലക്സ്, പ്രാെഡക്ഷന്‍ മാനേജര്‍-ശ്രീശന്‍ ഏരിമല, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-സന്തോഷ് ചെറുപൊയ്ക.
വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

cp-webdesk

null
null