Cinemapranthan
null

ധീയും അറിവും; ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിച്ച് ‘എൻജോയ് എഞ്ചാമി’

എ.ആര്‍ റഹ്മാന്റെ മാജാ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറങ്ങിയത്

null

സമൂഹ മാധ്യമത്തിൽ ട്രെൻഡായി ‘എൻജോയ് എഞ്ചാമി’ റാപ് മ്യൂസിക് വീഡിയോ. ധീയും അറിവും ആലപിച്ച ‘എഞ്ചോയ് എഞ്ചാമി’ ഗാനം നിർമ്മിച്ചിരിക്കുന്നത് സംഗീത സംവിധായകന്‍ സന്തോഷ് നാരായണന്‍ ആണ്. ധീയും അറിവും ആണ് മ്യൂസിക് വീഡിയോയിൽ അഭിനയിച്ചിരിക്കുന്നത്.

ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിക്കുകയും ചെയ്തു. 5 .7 മില്യൺ കാഴ്ച്ചക്കാരെയാണ് ‘എഞ്ചാമി’ ഇതുവരെ നേടിയത്. വരികള്‍ക്ക് മികച്ച നിരൂപക പ്രശംസയാണ് ലഭിക്കുന്നത്‌. സമൂഹ മാധ്യമത്തിൽ തരംഗമായി മാറിയിരിക്കുകയാണ് ഈ തമിഴ് ഗാനം.

”ഞങ്ങളുടെ പൂര്‍വ്വികരിലേക്കുള്ള തിരിഞ്ഞു നോട്ടം, നമ്മുടെ വേരുകളിലേക്കുള്ള ആഘോഷം മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ നമ്മള്‍ മറന്നുപോയ കാര്യങ്ങളുടെ ഒരു തിരിച്ചു വിളിക്കല്‍ ഇതെല്ലാമാണ് എന്‍ജോയ് എന്‍ജാമി”- അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. എ.ആര്‍ റഹ്മാന്റെ മാജാ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറങ്ങിയത്. സ്വതന്ത്ര സംഗീതപ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി എ.ആര്‍ റഹ്മാന്‍ ജനുവരിയില്‍ തുടങ്ങിയ യൂട്യൂബ് ചാനലാണിത്‌.

cp-webdesk

null
null