Cinemapranthan

#CPXTALKS; നിറത്തിന്റെ പേരിൽ ഒരുപാട് വിവേചനങ്ങൾ നേരിട്ടിട്ടുണ്ട് : സയനോര

null

നിറത്തിന്റെ പേരിൽ നേരിടേണ്ടി വന്ന വിവേചനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഗായിക സയനോര. കുട്ടിക്കാലം മുതൽ തന്റെ കറുത്ത നിറത്തിന്റെ പേരിൽ ഒരുപാട് ഒറ്റപെടലുകൾ നേരിടേണ്ടി വന്നതായും താരം തുറന്ന് പറഞ്ഞു. “വലിയ സ്റ്റേജ് ഷോകൾ നടക്കുമ്പോൾ എന്നെ കാണാറില്ല ,രശ്മി സതീശിനെ കാണാറില്ല, പുഷ്പ്പാവതിയെ കാണാറില്ല. അത് എന്തുകൊണ്ടാണ്? കറുത്തത് കൊണ്ടായിരിക്കും! അവരെല്ലാം എത്രനല്ല പാട്ടുകാരാണ്, അവരെ എന്തുകൊണ്ട് വിളിക്കുന്നില്ല? ഒരു റിയാലിറ്റി ഷോയിലും അവരെ കാണാറില്ല” എന്നാണ് സയനോരക്ക് പറയാനുള്ളത്.

സിനിമ പ്രാന്തനുമായുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

നിറത്തിന്റെ പേരിൽ തന്നെ സ്കൂളിലെ ഡാൻസ് ടീമിൽ നിന്നുപോലും ഒഴിവാക്കിയതായി സയനോര പറയുന്നു. അതേസമയം ഒട്ടേറെ റിയാലിറ്റി ഷോകളിൽ താനടക്കമുള്ളവർ ഇത്തരം തമാശകൾ കേട്ട് ചിരിച്ചിട്ടുണ്ടെന്നും, നമ്മുടെ സമൂഹം അത്തരത്തിലുള്ള പൊതുസ്വഭാവമാണ് സൃഷ്ട്ടിച്ചിട്ടുള്ളതെന്നും ഇത് ഒരുപാട് പേരെ ബധിക്കുന്നതായും അവർ അഭിപ്രായപ്പെട്ടു. തന്റെ നിറം എന്താകണമെന്ന് നമ്മൾ അല്ല തീരുമാനിക്കുന്നതെന്നും ആ നിറത്തിന്റെ പേരിൽ ഒരാളെയും വിലയിരുത്തരുതെന്നും സയനോര കൂട്ടിചേർത്തു.

cp-webdesk

null

Latest Updates