Cinemapranthan

പുതിയ റെക്കോഡുമായി ബിടിഎസ്; 24 മണിക്കൂറിനുള്ളില്‍ 108.2 മില്ല്യണ്‍ കാഴ്ചക്കാര്‍: ‘ബട്ടര്‍’

null

ലോകത്ത് ഏറ്റവും അധികം ആരാധകരുള്ള മ്യൂസിക് ബാന്‍ഡുകളില്‍ ഒന്നാണ് ബിടിഎസ്.‌ ഇപ്പോഴിതാ യൂട്യൂബില്‍ പുതിയ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് തെക്കന്‍ കൊറിയന്‍ മ്യൂസിക് ബാന്‍ഡ്‌. ഇവരുടെ ബട്ടര്‍ എന്ന പുതിയ മ്യൂസിക് ആല്‍ബം റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ 108 മില്ല്യണ്‍ കാഴ്ച്ചക്കാരെയാണ് സ്വന്തമാക്കിയത്. മെയ് 21 ന് റിലീസ് ചെയ്ത ആല്‍ബം ഇപ്പോഴും യൂട്യൂബ് മ്യൂസിക് ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 177 മില്ല്യണ്‍ ആളുകള്‍ ഇതിനോടകം വീഡിയോ കണ്ടു കഴിഞ്ഞു.

ഇവരുടെ തന്നെ ഡൈനാമേറ്റ് എന്ന ആല്‍ബത്തിന്റെ റെക്കോഡാണ് ഇവര്‍ തകര്‍ത്തത്. ഏഴ് പേരടങ്ങുന്ന ഈ സംഗീത കൂട്ടായ്മ 2010 ലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. കൊറിയയില്‍ വളരെ പെട്ടന്ന് തന്നെ ജനപ്രീതി നേടിയ ബി.ടി.എസ് 2018 ലാണ് ലോകശ്രദ്ധ നേടിയത്.

cp-webdesk

null

Latest Updates