Cinemapranthan

സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായി “ഏക താളം “: മ്യൂസിക് വീഡിയോ കാണാം

null

സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായി “ഏക താളം ” എന്ന മ്യൂസിക് വീഡിയോ. നിസ്സഹായതയുടെ തുരുത്തുകളിൽ ,പ്രതീക്ഷയുടെ ഇത്തിരി വെട്ടം പകരാൻ ഒരു ചെറുപുഞ്ചിരി കൊണ്ടു പോലും സാദ്ധ്യമാണ് ! അതിജീവനത്തിൻ്റെ മന്ത്രം ,മനസ്സുകളുടെ ഉൺമയും ,പരസ്പ്പര്യത്തിലും ആണെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ മഹാമാരി കാലം .തെളിച്ചമുള്ള മനസ്സുകളാണ് നാളെയുടെ വെളിച്ചവും ,പ്രതീക്ഷയും ….കോവിഡ് കാലത്ത് ,ഇലക്ട്രോണിക്ക് പഠന സഹായ ഉപകരണങ്ങൾ ഇല്ലാതെ വിഷമിച്ച സ്ക്കൂൾ കുട്ടികളുടെ വാർത്തകൾ നാം കണ്ടിരുന്നു. അവർക്ക് സഹായം എത്തിക്കാൻ പൊതു സമൂഹം കാണിച്ച ഉത്സാഹവും ,അത് ഉണ്ടാക്കിയ ഗുണപരമായ മാറ്റവും ഏറെ പ്രശംസ അർഹിക്കുന്നു .അത്തരം ഒരു വാർത്തയുടെ പ്രചോദനത്തിലാണ് ഈ സംഗീത ആൽബം നിർമ്മിച്ചിരിക്കുന്നത്.|

രമേശ് കോരമംഗലം തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന മ്യൂസിക് വീഡിയോയുടെ വരികൾ എഴുതിയിരിക്കുന്നത് രശ്മി പ്രിയതുളസിയാണ്, ആലാപനം ശ്രീഹരി നാരായണൻ, സംഗീതം ഡോ.വഴമുട്ടം ചന്ദ്ര ബാബു, ഛായാഗ്രഹണം നവീൻ കെ സാജ്, എഡിറ്റിംഗ് & വി.എഫ്.എക്സ് ജീവൻ ചക്കായി ഡിസൈൻ വിനോദ്

cp-webdesk

null

Latest Updates