Cinemapranthan
null

കഥയിൽ കഴമ്പുണ്ടെങ്കിൽ അത് എക്കാലത്തും പ്രസക്തമാണ്; പത്മരാജൻ കഥയിൽ ഒരുങ്ങിയ പ്രാവ് റിവ്യൂ വായിക്കാം

null

70 കളിൽ എഴുതിയൊരു കഥക്ക് കേരളത്തിലെ രാഷ്ട്രീയ സാമൂഹിക ചുറ്റുപാടിൽ ഇന്നും പ്രസക്തിയുണ്ടോ… കഥയുടെ കാതലിൽ കഴമ്പുണ്ടെങ്കിൽ അത് അക്കാലത്തുമാത്രമല്ല എക്കാലത്തും പ്രസക്തം തന്നെ ആണ്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ന് പുറത്തിറങ്ങിയ പ്രാവ് എന്ന സിനിമ. മലയാള സിനിമയില്‍ പലരും പരീക്ഷിക്കാന്‍ മടിക്കുന്ന ആശയങ്ങളും കഥാപരിസരങ്ങളും തന്റെ കഥകളിലൂടെ കാലങ്ങൾക്ക് മുന്നേ പരീക്ഷിച്ച വിഖ്യാത എഴുത്തുകാരൻ പത്മരാജന്റെ 70 കളിൽ എഴുതിയ അമൃതേത്ത് എന്ന ചെറുകഥയെ ആസ്പദമാക്കി നവാസ് അലി രചനയും സംവിധാനവും നിർവഹിച്ച പ്രാവ് എന്ന സിനിമ പ്രസക്തമാവുന്നത് അങ്ങനെ ആണ്

അമിത് ചക്കാലക്കൽ, സാബു മോൻ, മനോജ്, പി ആർ രാജശേഖരൻ, ആദർശ് രാജ, യാമി സോന എന്നിവരെ കേന്ദ്ര കഥാപത്രങ്ങളാക്കി നവാസ് അലി രചനയും സംവിധാനവും നിർവഹിച്ച ചിത്രം പ്രാവ് തിയേറ്ററുകളില്‍ പ്രേക്ഷ ഹൃദയങ്ങള്‍ കീഴടക്കി മുന്നേറുകയാണല്ലോ
ഒറ്റവാക്കിൽ ഒരു റൊമാന്റിക്- ഇമോഷണൽ – ഫാമിലി ​ഡ്രാമ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ചിത്രം തീർച്ചയായും കണ്ടു മനസ് നിറക്കാവുന്ന ചിത്രമാണ്.

സൗഹൃദങ്ങളുടെ ആഴവും ആഘോഷവും എല്ലാം ചിത്രം പറഞ്ഞു പോകുന്നു അതിനൊപ്പം തന്നെ കുടുംബ ബന്ധങ്ങൾക്കും ചിത്രം പ്രാധാന്യം നൽകിയിട്ടുണ്ട്. രണ്ടു പാരലൽ കാറ്റഗറിയിൽ ഉള്ള രണ്ടാളുകൾ കൂടി ചേരുന്നതും തുടർന്നുള്ള സംഭവ വികാസങ്ങളും ആണ് സിനിമയിൽ. വിവേക്, ചാരുത എന്നിവര്‍ തമ്മിലുള്ള സ്‌നേഹം ഒരു വശത്തും, അരവിന്ദ് , മനോഹരന്‍, കമലാസന്നന്‍, ഹരികുമാര്‍ എന്നിവരുടെ സൗഹൃദം മറുവശത്തും .അവർ തമ്മിൽ യാദൃഛികമായി ഒരു റിസോര്‍ട്ടില്‍ കണ്ടുമുട്ടുന്നിടത്ത് ആണ് കഥ ഗതി മാറുന്നത്.
പതിയെ തുടങ്ങി പ്രേക്ഷകന് ചെറു ചിരി സമ്മാനിച്ച് കൊണ്ട് പോകുന്ന ചിത്രം ആദ്യപകുതിയോടടുക്കോബോൾ ഉള്ളിലൊരു നോവ് തന്നുകൊണ്ടാണ് നിർത്തുന്നത്. എന്നാൽ രണ്ടാം പകുതിയിൽ പതിയെ ഗതി മാറുന്ന ചിത്രം ഒരു ത്രില്ലെർ സ്വഭാവം കൈവരിച്ച് കൊണ്ട് അവസാനിക്കുന്നു. സൗഹൃദങ്ങൾക്കും പ്രണയത്തിനും മുൻതൂക്കം കൊടുത്തു കൊണ്ടുള്ള ചിത്രം ആദ്യകാഴ്ചയിൽ തന്നെ നല്ല അനുഭവം ആണ് പ്രാന്തന് സമ്മാനിച്ചത് .

സ്ത്രീകള്‍ക്ക് എതിരേയുളള അതിക്രമങ്ങള്‍ പശ്ചാത്തലമാക്കി നിരവധി സിനിമകള്‍ ഇതിന് മുമ്പ് മലയാളത്തിലുണ്ടായിട്ടുണ്ട്. എന്നാല്‍ അവയില്‍ നിന്നെല്ലാം പ്രാവ് വ്യത്യസ്തമാണ് തീർച്ചയായും കുടുംബസമ്മേതം തീയേറ്ററിൽ ആസ്വദിക്കാൻ പറ്റുന്നൊരു വ്യത്യസ്ത ചിത്രം

cp-webdesk

null
null