Cinemapranthan
null

ദൃശ്യസൗന്ദര്യങ്ങളുടെ താഴ്വാരത്ത് ചാമരം വീശിയെത്തുന്ന ഭരത സ്മൃതികള്‍; മലയാളത്തിന്റെ ‘ഭരതൻ ടച്ച്’ നിലച്ചിട്ട് കാൽ നൂറ്റാണ്ട്.

null

പ്രാന്തനിന്നു അനുസ്മരിക്കുന്ന ആളെ കുറിച്ച് കൂടുതൽ വിശേഷണങ്ങളോ അലങ്കാരങ്ങളോ ഒന്നും വേണമെന്നില്ല. പക്ഷെ ഏതൊരു കുറിപ്പിനും ഒരു ആദിമധ്യാന്തം ഉണ്ടാവണമല്ലോ. പറയുന്ന ആളെ കുറിച്ച ഒരു ആമുഖവും വിശദീകരണവും ഉപസംഹാരവും വേണമെന്നുള്ള ഒരു അപ്രഖ്യാപിത എഴുത്ത് നിയമം ഉണ്ടല്ലോ. അതിനെ തൃപിതിപ്പെടുത്താനെന്നോണം പ്രാന്തൻ എഴുതി തുടങ്ങട്ടെ

കലാസംവിധായകൻ, പരസ്യ ചിത്രകാരൻ എന്നീ മേഖലകളിൽ ആദ്യകാലത്ത് പ്രവർത്തിച്ച്, 1974 ൽ സ്വയം നിർമ്മാണം ഏറ്റെടുത്ത പ്രയാണം എന്ന ബ്ലാക് & വൈറ്റ് ചലച്ചിത്രം സംവിധാനം ചെയ്തുകൊണ്ട് മലയാള സിനിമയിൽ പ്രയാണമാരംഭിച്ച സംവിധായകൻ ഉണ്ട് നമുക്ക്. സംവിധാനം ചെയ്ത ആദ്യ ചിത്രത്തിന് തന്നെ ദേശിയ പുരസ്‌കാരം നേടിയെടുത്ത സംവിതയാകാൻ, മലയാളികൾ അന്നുവരെ കണ്ടിട്ടില്ലാത്ത ദൃശ്യചാരുതയും സംവിധാനശൈലിയും പ്രമേയത്തിന്റെ പ്രത്യേകതയും കഥാരീതിയും കൊണ്ട് അന്നത്തെ തലമുറയെ കയ്യിലെടുത്ത സംവിധായകൻ, പ്രണയവും രതിയും ഇഴചേര്‍ന്ന പ്രമേയങ്ങളില്‍ ഒരു തരി അശ്ലീലം കലരാതെ മികവുറ്റതാക്കിയ സംവിധായകൻ, ലൈംഗികതയുടെ ശക്തമായ അടിയൊഴുക്കുള്ള പ്രമേയങ്ങളിലൂടെ നിരന്തരം എടുത്തുകൊണ്ട് മലയാളിയുടെ ഒളിച്ചുവച്ച സദാചാരബോധത്തെ അക്രമിച്ചുകൊണ്ടേ ഇരുന്ന സംവിധായകൻ, പെണ്ണിനേയും പ്രകൃതിയേയും പുതിയ സൗന്ദര്യ സങ്കൽപ്പങ്ങൾക്കും ആലേഖന രീതികൾക്കും തുറന്നിട്ടുകൊടുത്ത സംവിധായകൻ, കേരളീയസമൂഹത്തിന്റെ പുറമ്പോക്കുകളിലും താഴേക്കിടയിലും കഴിയുന്നവരുടെ വേറിട്ട ജീവിതങ്ങളെ പരിചയപ്പെടുത്തിയ സംവിധാകൻ. മലയാളിക്ക് എന്നുമോർക്കാൻ മഹത്തായ സൃഷ്ഠികൾ സമ്മനിച്ച നമ്മുടെ പ്രിയപ്പെട്ട ഭരതൻ സർ.

1946 നവംബർ 14-ന് പരേതരായ പാലിശ്ശേരി പരമേശ്വരമേനോന്റെയും കാർത്ത്യായനിയമ്മയുടെയും മകനായി വടക്കാഞ്ചേരിയിൽ ജനിച്ച ഭരതൻ പ്രശസ്ത ചലച്ചിത്രസംവിധായകൻ പി.എൻ. മേനോന്റെ ജ്യേഷ്ഠപുത്രനായിരുന്നു. സ്കൂൾ ഓഫ് ഫൈൻ ആർട്ട്സിൽ നിന്നും ഡിപ്ലോമ നേടിയ ഭരതൻ കലാസംവിധായകനായാണ് ചലച്ചിത്രലോകത്ത് പ്രവേശിച്ചത്. വിൻസെന്റ് സംവിധാനം ചെയ്ത ഗന്ധർവ ക്ഷേത്രം എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി പ്രവർത്തിച്ചത്. കുറച്ചു ചിത്രങ്ങളിൽ കലാസംവിധായകനായും സഹസംവിധായകനായും പ്രവർത്തിച്ച അദ്ദേഹം, 1974-ൽ പത്മരാജന്റെ തിരക്കഥയിൽ പ്രയാണം എന്ന ചലച്ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി. ഏറ്റവും നല്ല പ്രാദേശികഭാഷാചിത്രത്തിനുള്ള ആ വർഷത്തെ ദേശീയപുരസ്കാരം ഈ ചിത്രത്തിനു കിട്ടി. പിന്നീടങ്ങോട്ട് പദ്മരാജനും എം ടി ക്കും ലോഹിതദാസിനും ഒപ്പമായി വൈവിധ്യമായ 38 ഓളം ചിത്രങ്ങൾ ആണ് ഭരതനിൽ നിന്നും ഉണ്ടായത് എണ്ണം ഒന്നിനൊന്നു മികച്ച ചിത്രങ്ങൾ.

ഭരതൻ സംവിധാനം ചെയ്ത സിനിമകൾ ചുവടെ ചേർക്കുന്നു

1 പ്രയാണം 1975
2 ഗുരുവായൂർ കേശവൻ 1977
3 ആരവം 1978
4 അണിയറ 1978
5 രതിനിർവേദം 1978
6 തകര 1979
7 ചാമരം 1980
8 ലോറി 1980
9 പാർവതി 1981
10 പറങ്കിമല 1981
11 നിദ്ര 1981
12 ചാട്ട 1981
13 മർമ്മരം 1982
14 പാളങ്ങൾ 1982
15 ഓർമ്മയ്ക്കായി 1982
16 കാറ്റത്തെ കിളിക്കൂട് 1983
17 സന്ധ്യ മയങ്ങും നേരം 1983
18 ഈണം 1983
19 എന്റെ ഉപാസന 1984
20 ഇത്തിരിപ്പൂവേ ചുവന്നപൂവേ 1984
21 കാതോട് കാതോരം 1985
22 ഒഴിവുകാലം 1985
23 പ്രണാമം 1986
24 ചിലമ്പ് 1986
25 ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം 1987
26 നീലക്കുറിഞ്ഞി പൂത്തപ്പോൾ 1987
27 വൈശാലി 1988
28 ഒരു സായാഹ്നത്തിന്റെ സ്വപ്നം 1989
29 മാളൂട്ടി 1990
30 താഴ്‌വാരം 1990
31 അമരം 1991
32 കേളി 1991
33 വെങ്കലം 1993
34 ചമയം 1993
35 പാഥേയം 1993
36 ദേവരാഗം 1996
37 ചുരം 1997
38 മഞ്ജീരധ്വനി 1998

മേൽപ്പറഞ്ഞ പോലെ പ്രണയവും രതിയും ഇഴചേര്‍ന്ന പ്രമേയങ്ങളില്‍ ഒരു തരി അശ്ലീലം കലരാതെ മികവുറ്റതാക്കാന്‍ ഭരതനോളം വൈദഗ്ദ്ധ്യമുള്ള മറ്റൊരാള്‍ മലയാള സിനിമയിലുണ്ടായിരുന്നില്ല. അതുകൊണ്ടായിരുന്നു പിന്നീട് ഇത് ഭരതൻ സ്പർശം എന്ന് അറിയപ്പെട്ടതും. പെൺശരീരം വെറും കച്ചവടം മാത്രമായി കണക്കാക്കാതെ മികച്ച പാത്ര സൃഷ്ട്ടിയിലൂടെ കഥാഘടനയോട് ചേർന്ന് നില്കുന്ന രീതിയിലായിരുന്നു ഭരതൻ രതിയെ ചേർത്തുവച്ചത്. മലയാളികൾ അന്നുവരെ കണ്ടിട്ടില്ലാത്ത ദൃശ്യചാരുത ആയിരുന്നു ഭരതൻ ചിത്രങ്ങളുടെ മറ്റൊരു പ്രേത്യേഗത. ഒരു ചിത്രകാരൻ കൂടിയായ അദ്ദേഹം, തന്റെ ദൃശ്യങ്ങൾ മുൻകൂട്ടി വരച്ച് പിന്നീട് അത് ദൃശ്യവത്കരിക്കുന്ന രീതിയായിരുന്നു അവലംബിച്ചിരുന്നതുകൊണ്ടാവും ഭരതൻ ചിത്രങ്ങളിലെല്ലാം മനോഹരമായ ഫ്രയിമുകള്‍ നമുക്ക് കാണാം.
‘വർണസന്നിവേശത്തിലുണ്ടായിരുന്ന സവിശേഷഹൃദ്യത ചിത്രകാരനെന്ന പശ്ചാത്തലംകൊണ്ട് കൈവരിച്ചതാണ്. സംഗീതത്തെക്കൂടി വർണബിംബങ്ങളായി മാറ്റാനുള്ള പ്രത്യേകസിദ്ധി’ ഒരിക്കൽ എം ടി ഭരതന്റെ ക്രാഫ്റ്റിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ്. ഇതിനൊക്കെ ശെരിവക്കുന്ന തരത്തിലുള്ള അംഗീകാരങ്ങൾ ആണ് അദ്ദേഹത്തെ തേടി എത്തിയതും

ദേശീയ – സംസ്ഥാന സർക്കാരുകളുടേതടക്കം അനേകം പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ആദ്യ ചിത്രമായ പ്രയാണം 1975 ലെ ഏറ്റവും മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും മികച്ച സംവിധായകൻ, കലാസംവിധായകൻ എന്നിവയ്ക്കുള്ള സംസ്ഥാന അവാർഡും നേടി. 1979 ൽ തകരയിലൂടെ വീണ്ടും സംവിധാന – കലാ സംവിധാന അവാർഡ് നേടിയ അദ്ദേഹം ചാമരത്തിലൂടെ 80 ലും ഓർമ്മയ്ക്കായി എന്ന ചിത്രത്തിലൂടെ 82 ലും ഇതേ സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കി. 81 ൽ ചാട്ടയ്ക്ക് മികച്ച കലാസംവിധാനത്തിനും 82 ൽ മർമ്മരത്തിനു മികച്ച ചിത്രത്തിനും 84 ൽ ഇത്തിരിപ്പൂവേ ചുവന്ന പൂവേ എന്നെ ചിത്രത്തിനു കലാ സംവിധാനത്തിനും അവാർഡ് നേടിയ അദ്ദേഹത്തിന്റെ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം 87 ലും വെങ്കലം 92 ലും ഏറ്റവും ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം കരസ്ഥമാക്കി. കമലഹാസൻ നിർമ്മിച്ച് ശിവാജിയും കമലും അഭിനയിച്ച തേവർമകൻ 1992 ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള നാഷണൽ അവാർഡ് കരസ്ഥമാക്കി. കൂടാതെ ഫിലിം ഫെയറടക്കം എണ്ണിയാൽ തീരാത്ത പുരസ്കാരങ്ങളും ആ തികഞ്ഞ കലാ ഇതിഹാസത്തെ തേടിയെത്തി.

ഭരതൻ എന്ന പേരിൽ അവശേഷിക്കുന്ന ഒന്നിലധികം കാര്യങ്ങൾ ഇനിയും ഉണ്ട് കൂടുതൽ പറഞ്ഞു ഇനിയും അദ്ദേഹത്തെ വലുതാക്കുകയോ ചെറുതാക്കുകയോ ചെയ്യുന്നില്ല . ഭരതന്‍ ഇല്ലാത്ത നീണ്ട 25 വര്‍ഷങ്ങള്‍ ആണ് കടന്നു പോയത് ആ ഇരുപത്തിയഞ്ച് വര്ഷത്തിനിടക്ക് ഭരതൻ ഒരുക്കിയ ചിത്രത്തിന്റെ നിലവാരത്തിൽ മറ്റൊരു സിനിമ വന്നോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.

cp-webdesk

null
null