Cinemapranthan
null

കേന്ദ്ര കഥാപാത്രമായി മീന ,”ആനന്ദപുരം ഡയറീസ് ” മാർച്ച്‌ ഒന്നിന് തീയേറ്ററുകളിലേക്ക്.

ലോ കോളേജ് പശ്ചാത്തലത്തിൽ പകുതി വഴിയിൽ മുടങ്ങിപ്പോയ നിയമ പഠനം പുനരാരംഭിക്കാൻ എത്തുന്ന വിദ്യാർത്ഥിയുടെ ജീവിതമാണ് സിനിമ സംസ്സാരിക്കുന്നത്. സൗഹൃദത്തിന്റെയും കുടുംബ ബന്ധങ്ങളുടെയും ചിത്രത്തിൻറെ ട്രെയിലർ നേരത്തേ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

null

നീൽ പ്രൊഡക്ഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ശശി ഗോപാലൻ നായർ നിർമിച്ച് ജയ ജോസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം “ആനന്ദപുരം ഡയറീസ് ” മാർച്ച്‌ ഒന്നിന് തീയേറ്ററുകളിലെത്തും. ‘ഇടം’ എന്ന ചിത്രത്തിന് ശേഷം ജയ ജോസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മീന കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ മനോജ് കെ ജയനും തമിഴ്‌ നടൻ ശ്രീകാന്തും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. ലോ കോളേജ് പശ്ചാത്തലത്തിൽ പകുതി വഴിയിൽ മുടങ്ങിപ്പോയ നിയമ പഠനം പുനരാരംഭിക്കാൻ എത്തുന്ന വിദ്യാർത്ഥിയുടെ ജീവിതമാണ് സിനിമ സംസ്സാരിക്കുന്നത്. സൗഹൃദത്തിന്റെയും കുടുംബ ബന്ധങ്ങളുടെയും ചിത്രത്തിൻറെ ട്രെയിലർ നേരത്തേ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

റോഷൻ അബ്ദുൾ റഹൂഫ്, സിദ്ധാർത്ഥ് ശിവ, ജാഫർ ഇടുക്കി, സുധീർ കരമന, റോഷൻ അബ്ദുൾ റഹൂഫ്, മാലാ പാർവ്വതി, സിബി തോമസ്, രാജേഷ് അഴീക്കോടൻ, അഭിഷേക് ഉദയകുമാർ, ശിഖ സന്തോഷ്, നിഖിൽ സഹപാലൻ, സഞ്ജന സാജൻ, രമ്യ സുരേഷ്, ഗംഗ മീര, കുട്ടി അഖിൽ, ആർജെ അഞ്ജലി, വൃദ്ധി വിശാൽ തുടങ്ങിയ ഒരുപിടി പ്രമുഖ താരങ്ങളും സിനിമയിൽ അണിനിക്കുന്നുണ്ട്. കെ എസ് ചിത്ര ആലപിച്ച ‘ആര് നീ കൺമണി…’ എന്ന ഗാനം യൂട്യൂബിൽ ട്രെൻഡിംഗിൽ ഇടംപിടിച്ചിരുന്നു. ‘ഇന്നീ ജീവിതം…’, ‘സത്യമേവ ജയതേ…’, ‘കണ്ണിലൂറുമൊരു…’ തുടങ്ങി ഏഴ് ഗാനങ്ങളാണ് ആനന്ദപുരം ഡയറീസിലുള്ളത്.

മനു മഞ്ജിത്ത്, റഫീഖ് അഹമ്മദ്, സുരേഷ് മാത്യു, സിനാൻ എബ്രഹാം എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ എഴുതിയിരിക്കുന്നത്. ഷാൻ റഹ്മാൻ, ആൽബർട്ട് വിജയൻ, ജാക്‌സൺ വിജയൻ എന്നിവർ ഈണം നൽകിയ ഗാനങ്ങൾ കെ എസ് ചിത്ര, സുജാത, സൂരജ് സന്തോഷ്, ജാക്‌സൺ വിജയൻ, റാണി സജീവ്, ദക്ഷിണ ഇന്ദു മിഥുൻ, അശ്വിൻ വിജയ്, ശ്രീജിത്ത് സുബ്രഹ്മണ്യൻ, യാസിൻ നിസാർ, മിഥുൻ ജയരാജ് എന്നിവരാണ് ആലപിച്ചിരിക്കുന്നത്. പുറത്തിറങ്ങിയ ചിത്രത്തിലെ ഓരോ ഗാനങ്ങളും പ്രേക്ഷക ശ്രദ്ധ നേടി കഴിഞ്ഞു. ചിത്രത്തിന്റെ ഛായാഗ്രഹണം സജിത്ത് പുരുഷനും എഡിറ്റിംഗ് അപ്പു ഭട്ടതിരിയും ഷൈജാസ് കെ എമ്മും നിർവഹിക്കുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ: സത്യകുമാർ, പി ശശികല, പ്രൊഡക്ഷൻ കൺട്രോളർ : വിനോദ് മംഗലത്ത്, പ്രൊജക്ട് ഡിസൈനർ : നാസ്സർ എം, കൊറിയോഗ്രാഫി : ബാബാ ഭാസ്‌കർ, സ്പ്രിംഗ്, കല- സാബു മോഹൻ, വസ്ത്രാലങ്കാരം -ഫെമിന ജബ്ബാർ, മേക്കപ്പ്- സിനൂപ് രാജ് & സജി കൊരട്ടി, സ്റ്റിൽസ്- അജി മസ്ക്കറ്റ്, പരസ്യകല-കോളിൻസ് ലിയോഫിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഉമേശ് അംബുജേന്ദ്രൻ, അസോസിയേറ്റ് ഡയറക്ടർ-കിരൺ എസ് മഞ്ചാടി, അസിസ്റ്റന്റ് ഡയറക്ടർ-വിഷ്ണു വിജയൻ ഇന്ദിര, അഭിഷേക് ശശി കുമാർ, മിനി ഡേവിസ്, വിഷ്ണു ദേവ് എം ജെ, ശരത് കുമാർ എസ്, ചീഫ് അസോസിയേറ്റ് ക്യാമറമാൻ-ക്ലിന്റോ ആന്റണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- മോഹൻദാസ് എം ആർ, പ്രൊഡക്ഷൻ മാനേജർ-ജസ്റ്റിൻ കൊല്ലം, അസ്ലാം പുല്ലേപ്പടി, പി ആർ ഒ ദിനേഷ് ഏ .എസ് , ഡിജിറ്റൽ പി ആർ ഒ – സ്റ്റെബി സെബിൻ ,ലോക്കേഷൻ മാനേജർ -വന്ദന ഷാജു

cp-webdesk

null
null